Saturday September 22nd, 2018 - 1:45:pm
topbanner

ചൈനക്കാര്‍ ചൈനീസ് കഴിച്ചാല്‍ മതി; മക്‌ഡൊണാള്‍ഡ് പ്രേമികള്‍ കലിപ്പില്‍

suji
ചൈനക്കാര്‍ ചൈനീസ് കഴിച്ചാല്‍ മതി; മക്‌ഡൊണാള്‍ഡ് പ്രേമികള്‍ കലിപ്പില്‍

അമേരിക്കയുമായുള്ള ചൈനക്കാരുടെ വ്യാപാര പോരാട്ടത്തില്‍ പുതിയ വഴിത്തിരിവ്. ചൈനീസ് ഉത്പന്നങ്ങളുടെ താരിഫ് വര്‍ദ്ധിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇതുമൂലം ദേശീയത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് ചൈനീസ് ഉപയോക്താക്കളെ തേടിയെത്തുന്നത്.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് ആഹ്വാനം. മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി, ആപ്പിള്‍ ഐഫോണ്‍ എന്ന് മുതല്‍ വിചാറ്റ് മെസേജിംഗ് ആപ്പ്, വെയ്‌ബോ മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് എന്നിവ ഉപയോഗിക്കരുതെന്ന് സന്ദേശങ്ങള്‍ പറയുന്നു. അമേരിക്ക നമ്മുടെ ബ്രാന്‍ഡുകളെ തകര്‍ക്കാന്‍ നോക്കുകയാണെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ യുഎസ് ബ്രാന്‍ഡുകള്‍ ഉപേക്ഷിക്കണമെന്നുമാണ് ഉപദേശം.

എന്നാല്‍ മക്‌ഡൊണാള്‍ഡ്‌സ് പ്രേമികള്‍ ഈ ആഹ്വാനത്തിന് എതിരാണ്. ബീജിംഗില്‍ മക്‌ഡൊണാള്‍ഡ്‌സ് സ്റ്റോറുകളിലെ തിരക്കിന് യാതൊരു കുറവുമില്ല. ഈ സന്ദേശമൊക്കെ ലഭിക്കുമ്പോള്‍ തന്നെ ഡിലീറ്റ് ചെയ്ത ശേഷമാണ് കഴിക്കാനെത്തിയതെന്ന് ഇവിടെയുള്ള ഭക്ഷണ പ്രേമികള്‍ പറയുന്നു. അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയാണ് ഈ സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നവരുടെ ഉദ്ദേശം, മാക് ഭക്ഷണം ആസ്വദിക്കുന്നവര്‍ പറയുന്നു.

 

Read more topics: chinese, us firms, mac fan
English summary
chinese urged to boycott us firms amid tariff war but big mac fans unconvinced
topbanner

More News from this section

Subscribe by Email