topbanner
Wednesday August 16th, 2017 - 10:58:pm
topbanner

അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ഉത്തരകൊറിയ; സമാധാന ശ്രമവുമായി ചൈന

NewsDesk
 അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ഉത്തരകൊറിയ; സമാധാന ശ്രമവുമായി ചൈന

ബെയ്ജിങ്: അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്ന ഉത്തരകൊറിയ യുദ്ധം ക്ഷണിച്ചുവരുത്തുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ ഏതുനിമിഷവും യുദ്ധത്തിന് സാധ്യതയെന്ന് ചൈന. യുദ്ധമുണ്ടായാല്‍ ആരും ജയിക്കാത്ത യുദ്ധമായിരിക്കുമിതെന്നും ചൈന വിദേശകാര്യമന്ത്രി വാംഗ് യി പറഞ്ഞു.

യുഎസിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടില്‍ ഉത്തര കൊറിയ ഉറച്ചുനില്‍ക്കുകയാണ്. രാഷ്ട്രശില്‍പി കിം സങ് രണ്ടാമന്റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച, ഉത്തര കൊറിയ ആറാം ആണവപരീക്ഷം നടത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്ന് ആറു ലക്ഷത്തോളം ആളുകളെ ഭരണകൂടം ഒഴിപ്പിച്ചിരുന്നു.

യുഎസിലെത്താന്‍ ശേഷിയുള്ള ദീര്‍ഘ ദൂര മിസൈല്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയ ശ്രമം തുടരുകയാണ്. ഉത്തരകൊറിയ ഇതിനകം അഞ്ചു മിസൈല്‍ പരീക്ഷണം നടത്തി. ആറാമത്തെ പരീക്ഷണം ആസന്നമാണെന്നാണ് സാറ്റലൈറ്റ് നിരീക്ഷണത്തില്‍ ലഭിച്ച ഫോട്ടോകള്‍ നല്‍കുന്ന സൂചന.

അതേസമയം, ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുഎന്‍ ഉപരോധങ്ങള്‍ക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ വഴങ്ങാതെ നില്‍ക്കുന്ന ഉത്തര കൊറിയയ്‌ക്കെതിരെ 'സൈനിക നടപടി' പരിഗണിക്കുമെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കിയിരുന്നു.

ഉത്തരകൊറിയയെ നിലയ്ക്കു നിര്‍ത്താന്‍ ചൈന സഹകരിക്കണമെന്ന് നേരത്തേ ഷി ചിന്‍പിംഗുമായി നടത്തിയ ചര്‍ച്ചയില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന വിസമ്മതിക്കുന്നപക്ഷം ഉത്തരകൊറിയയ്ക്ക് എതിരേ യുഎസ് ഒറ്റയ്ക്കു നടപടി സ്വീകരിക്കുമെന്നും ട്രംപ് പറയുകയുണ്ടായി.

Read more topics: China, U.S
English summary
China Warns of ‘Storm Clouds Gathering’ in U.S
topbanner topbanner

More News from this section

Subscribe by Email