Friday September 21st, 2018 - 3:57:pm
topbanner
Breaking News

അമേരിക്കയുടെ സൂപ്പര്‍ സോണിക് മിസൈല്‍ പദ്ധതിയുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തി

Jikku Joseph
അമേരിക്കയുടെ സൂപ്പര്‍ സോണിക് മിസൈല്‍ പദ്ധതിയുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തി

വാഷിംഗ്ടണ്‍: അമേരിക്കയുടെ സമുദ്രാന്തര്‍ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് ഹാക്കര്‍മാര്‍. യുഎസ് നാവികസേന കരാറുകാരന്റെ പക്കല്‍ നിന്ന് അതീവരഹസ്യങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിവരങ്ങള്‍ ചോര്‍ന്നത്. അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ ഗവേഷണം നടത്തുന്ന ഒരു സൈനിക ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട കരാറുകാരനെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്.

കരാറുകാരനുമായി ബന്ധപ്പെട്ട സൈബര്‍ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് പരിശോധിക്കാന്‍ വെള്ളിയാഴ്ച യുഎസ്പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഉത്തരവിട്ടിരുന്നു. റോഡി ഐലന്‍ഡ്‌സിലെ ന്യൂ പോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ സമുദ്ര യുദ്ധസന്നാഹവിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ കടന്നു കയറിയാണ് ചൈനീസ് സര്‍ക്കാരിന്റെ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്.

അമേരിക്കയുടെ സുപ്രധാന പദ്ധതിയായ സീ ഡ്രാഗണുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങളും ചോര്‍ന്നു. നിലവിലുള്ള അമേരിക്കന്‍ സാങ്കേതിക വിദ്യകളെ പുതിയ രീതിയില്‍ നാവികസേനയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താനുള്ള പദ്ധതിയാണ് സീ ഡ്രാഗണ്‍. മുന്നൂറു കോടി ഡോളറോളം ചെലവിട്ട പദ്ധതിയുടെ പരീക്ഷണങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങാനിരിക്കെയാണ് വിവരച്ചോര്‍ച്ച.

English summary
china twice hacked us navy contractor and stole data
topbanner

More News from this section

Subscribe by Email