topbanner
Saturday November 25th, 2017 - 11:04:am
topbanner
Breaking News

റെഡാറുകളുടെ കണ്ണുവെട്ടിക്കും; ലോകത്തിലേറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്ന് പരീക്ഷിച്ച് ചൈന

NewsDesk
റെഡാറുകളുടെ കണ്ണുവെട്ടിക്കും; ലോകത്തിലേറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്ന് പരീക്ഷിച്ച് ചൈന

ബെയ്ജിങ്: ലോകത്തിലേറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്ന് ചൈന വിജയകരമായി പരീക്ഷിച്ചു. എഫ് സി31 ഗിര്‍ഫാല്‍ക്കണ്‍ എന്ന് പേരിട്ടിട്ടുള്ള വിമാനം അമേരിക്കയുടെ എഫ്35നുള്ള മറുപടിയാണെന്നാണ് ചൈനയുടെ അവകാശവാദം.

ഇരട്ട എഞ്ചിനുള്ള ഈ വിമാനം ചൈനയുടെ ജെ31 എന്ന യുദ്ധവിമാനം പരിഷ്‌കരിച്ചതാണ്. ഷെന്‍യാങ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് വിമാനം നിര്‍മിച്ചത്.

കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനത്തില്‍ അത്യാധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങളാണുള്ളത്. ജെ31 നെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമവും ഭാരക്കുറവുമുള്ളതാണ് എഫ് സി31.

ഏകദേശം ഏഴ് കോടി ഡോളറാണ് ഇതിന്റെ വിലയായി കണക്കാക്കുന്നത്. യുറോഫൈറ്ററിന്റെ ടൈഫൂണ്‍ യുദ്ധവിമാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ചൈനീസ് വിമാനം. പുതിയ യുദ്ധവിമാനത്തിന് അമേരിക്കയുടെ എഫ്35 വിമാനത്തിനോട് നിരവധി സാമ്യങ്ങളുണ്ടെന്നും രൂപകല്‍പ്പനയില്‍ റഷ്യന്‍ യുദ്ധവിമാനങ്ങളോടും സാമ്യമുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.

Read more topics: China, jet, fighter, Gyrfalcon
English summary
China tests new jet fighter FC-31 Gyrfalcon prototype
topbanner topbanner

More News from this section

Subscribe by Email