topbanner
Monday December 11th, 2017 - 7:49:am
topbanner
topbanner

ഇന്ത്യയുടെ ആളില്ലാവിമാനം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ചൈന

Jikku Joseph
ഇന്ത്യയുടെ ആളില്ലാവിമാനം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ചൈന

ബെയ്ജിങ്: ഇന്ത്യയുടെ ഡ്രോണ്‍ രാജ്യത്തിന്റെ വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ചൈന. ഈ ഡ്രോണ്‍ പിന്നീട് തകര്‍ക്കപ്പെട്ടതായും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നീക്കമാണ് ഇന്ത്യ നടത്തിയതെന്നും, ഈ കാര്യത്തില്‍ അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്ലി പറഞ്ഞു. എന്നാല്‍ എപ്പോള്‍ എവിടെവെച്ചാണ് അതിര്‍ത്തി ലംഘനമുണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഡ്രോണ്‍ കൃത്യസമയത്ത് സൈന്യം കണ്ടെത്തി നശിപ്പിച്ചെന്നും, ഡ്രോണിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്ലി വ്യക്തമാക്കി. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ നടപടികള്‍ ഇരു രാജ്യങ്ങളും സ്വീകരിച്ചിരുന്നു. അതിനിടെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇന്ത്യ വ്യോമപരിധി ലംഘനം നടത്തിയെന്ന് ചൈന വ്യക്തമാക്കുന്നത്.

ഡോക്ലാമില്‍ ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെ സൈനികരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിരുന്നു. ഓഗസ്റ്റില്‍ ഇരു രാജ്യങ്ങളും മേഖലയില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചിരുന്നു.

English summary
china says indian drone 'invaded' its airspace, crashed
topbanner topbanner

More News from this section

Subscribe by Email