Friday February 22nd, 2019 - 7:57:am
topbanner

ശ്രീലങ്കയ്ക്ക് നൂറു കോടി ഡോളറിന്റെ സഹായവുമായി ചൈന ; ലക്ഷ്യം ഇന്ത്യന്‍ സ്വാധീനം കുറയ്ക്കല്‍

suji
ശ്രീലങ്കയ്ക്ക് നൂറു കോടി ഡോളറിന്റെ സഹായവുമായി ചൈന ; ലക്ഷ്യം ഇന്ത്യന്‍ സ്വാധീനം കുറയ്ക്കല്‍

ശ്രീലങ്കയ്ക്ക് എക്‌സ്പ്രസ് വേ റോഡ് നിര്‍മ്മാണത്തിനായി നൂറു കോടി ഡോളറിന്റെ സഹായ ഹസ്തവുമായി ചൈന. വിദേശ നിക്ഷേപത്തിന്റെ അഭാവത്താല്‍ രണ്ടു വര്‍ഷമായി മുടങ്ങി കിടന്ന കൊളംബോ കാന്‍ഡി പാതയ്ക്കാണ് ഇതോടുകൂടി പുനര്‍ജീവനുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചൈനീസ് അംബാസിഡറുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റസില്‍ വിക്രമസിംഗേ നടത്തിയ ചര്‍ച്ചയിലാണ് റോഡ് പദ്ധതി പ്രാവര്‍ത്തികമായത്. എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയാണ് പദ്ധതിക്കായുള്ള പണം നല്‍കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ ധന സഹായം നല്‍കുന്ന വിദേശ ശക്തി ചൈനയാണ്. മഹിന്ദ രാജപക്‌സെയുടെ ഭരണകാലത്ത് നിരവധി റോഡ്, റെയില്‍വേ, തുറമുഖ പദ്ധതികള്‍ക്ക് ചൈന സഹായം നല്‍കിയിരുന്നു. എന്നാല്‍ വിക്രമസിംഗേ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായ അഴിമതി ആരോപണങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയായിരുന്നു.

എന്നാല്‍ ശ്രീലങ്കയില്‍ ആധിപത്യം സ്ഥാപിച്ച ദ്വീപ് രാജ്യത്തില്‍ നിലവില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനം മറികടക്കുക എന്ന ലക്ഷ്യമാണ് ചൈനയുടെ ലക്ഷ്യത്തിന് പിന്നിലെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ ചരക്ക് ഗതാഗത വിനിമയിത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് കൊളംബോ തുറമുഖത്തിനുള്ളത്. ഇവിടെ ആധിപത്യം സ്ഥാപിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തെ കൈപ്പിടിയിലൊതുക്കുകയാണ് ചൈന ലക്ഷ്യമിടുന്നത്. ഇതു കൂടാതെ ശ്രീലങ്കയില്‍ 60 നിലയുള്ള വ്യാപാര സമുച്ചയ നിര്‍മ്മാണത്തിനും ചൈന പദ്ധതിയിടുന്നുണ്ട് .

 

Viral News

Read more topics: china, sri lanka, india influence
English summary
china clears $1 billion road in sri lanka countering india influence
topbanner

More News from this section

Subscribe by Email