Wednesday September 19th, 2018 - 3:13:am
topbanner
Breaking News

ചൈനയില്‍ ബൈബിളും, കുരിശും കൂട്ടമായി കത്തിക്കുന്നു; പള്ളികള്‍ അടച്ചുപൂട്ടി; വിശ്വാസം ഉപേക്ഷിക്കുന്നതായി എഴുതി നല്‍കണമെന്ന് ചെനീസ് സര്‍ക്കാര്‍

suji
ചൈനയില്‍ ബൈബിളും, കുരിശും കൂട്ടമായി കത്തിക്കുന്നു; പള്ളികള്‍ അടച്ചുപൂട്ടി; വിശ്വാസം ഉപേക്ഷിക്കുന്നതായി എഴുതി നല്‍കണമെന്ന് ചെനീസ് സര്‍ക്കാര്‍

മതവിശ്വാസം ഉപേക്ഷിക്കുന്നതായുള്ള കരാറുകളില്‍ ചൈനീസ് ക്രിസ്ത്യാനികളെ നിര്‍ബന്ധിതമായി ഒപ്പിടുവിച്ച് ചൈനീസ് ഗവണ്‍മെന്റിന്റെ ഇടപെടല്‍. മതസഭകളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നും കുരിശുകളും, ബൈബിളുകളും കൂട്ടമായി കത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സെപ്റ്റംബര്‍ 5നാണ് ഹെനാനിലെ നാന്യാംഗ് നഗരത്തില്‍ റെയ്ഡ് നടന്നതെന്ന് ക്രിസ്ത്യന്‍ പാസ്റ്റര്‍ സ്ഥിരീകരിച്ചു. തലകൊയ്യുമെന്ന ഭയത്താല്‍ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് മാധ്യമങ്ങള്‍ക്കായി വിവരങ്ങള്‍ പങ്കുവെച്ചത്. സംഭവദിവസം പള്ളിയിലെത്തിയ ചിലര്‍ സാധനങ്ങള്‍ നീക്കുകയായിരുന്നെന്ന് പാസ്റ്റര്‍ പറയുന്നു.

ചൈന എയ്ഡിലെ ബോബ് ഫുവാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഹെനാനില്‍ ചൈന സിസിപി ബൈബിളും, കുരിശും കത്തിച്ച് തുടങ്ങി. 196ല്‍ സ്വേച്ഛാധിപതിയായ ചെയര്‍മാന്‍ മാവോയുടെ ഭാര്യ ജിയാംഗ് ക്വിംഗ് നടത്തിയ പരിശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല', ഫു കുറിച്ചു.

ദൈവവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആഭിമുഖ്യം ക്രിസ്ത്യാനികളില്‍ കുറഞ്ഞ് പോകുന്നതിനെതിരെയാണ് ഈ ഇടപെടല്‍. മതപരവും, വിശ്വാസപരവുമായ സ്വാതന്ത്ര്യം ഇല്ലാതെ പോകുന്നത് ആശങ്കാജനകമാണ്. ചൈനയില്‍ സമ്പൂര്‍ണ്ണ അധികാരം സ്ഥാപിക്കാനുള്ള പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ നീക്കങ്ങള്‍ക്കിടെയാണ് ഈ വിശുദ്ധ യുദ്ധം.

 

 

English summary
china burns bibles closes churches and forces christians to renounce their faith
topbanner

More News from this section

Subscribe by Email