Monday November 12th, 2018 - 11:55:pm
topbanner

മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം; മരണം 150 കടന്നു

NewsDesk
മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം; മരണം 150 കടന്നു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ തലസ്ഥാന നഗരിയെ വിറപ്പിച്ച് ചൊവ്വാഴ്ച്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 150 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങള്‍ ഓഫിസുകളും വീടുകളും ഉപേക്ഷിച്ചു തെരുവിലേക്ക് ഓടിയിറങ്ങി.

44 കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.തകര്‍ന്നവയില്‍ ഭൂരിഭാഗവും പാര്‍പ്പിട സമുച്ചയങ്ങളാണ്. ഒരു സ്‌കൂളും ഫാക്ടറിയും സൂപ്പര്‍മാര്‍ക്കറ്റും തകര്‍ന്ന കെട്ടിടങ്ങളില്‍ ഉള്‍പ്പെടും. വാതക ചോര്‍ച്ചയും വൈദ്യുതി ബന്ധം നിലച്ചതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. രക്ഷാ പ്രവര്‍ത്തനത്തെ വാതക ചോര്‍ച്ച തടസ്സപ്പെടുത്തുന്നുണ്ട്.

ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ ഭൂചലനത്തില്‍ 90 ജീവനുകള്‍ പൊലിഞ്ഞിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.

 

Read more topics: Mexico, earthquake, building
English summary
Central Mexico earthquake kills more than 150, topples buildings
topbanner

More News from this section

Subscribe by Email