Tuesday September 18th, 2018 - 7:46:pm
topbanner
Breaking News

ബ്രേക്കിന് പകരം സ്ത്രീ ആഞ്ഞ് ചവിട്ടിയത് ആക്സിലേറ്ററില്‍...പിന്നീട് സംഭവിച്ചത് എന്താണെന്ന് ഈ ചിത്രം പറഞ്ഞുതരും

Jikku Joseph
ബ്രേക്കിന് പകരം സ്ത്രീ ആഞ്ഞ് ചവിട്ടിയത് ആക്സിലേറ്ററില്‍...പിന്നീട് സംഭവിച്ചത് എന്താണെന്ന് ഈ ചിത്രം പറഞ്ഞുതരും

ആദ്യമൊക്കെ വണ്ടി ഓടിച്ചു തുടങ്ങുമ്പോള്‍ നമ്മളില്‍ പലര്‍ക്കും പറ്റുന്ന പറ്റുന്ന അബദ്ധമാണ് ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ ചവിട്ടുകയെന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം ചെറിയ അബദ്ധങ്ങള്‍ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്.

ഇത്തരത്തിലൊരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാലിഫോര്‍ണിയയിലെ സാന്റാമോണിക്കയിലാണ് സംഭവം നടക്കുന്നത്. ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിലെ പാര്‍ക്കിംഗ് സ്പേസിലേക്ക് കാര്‍ നിര്‍ത്തിയിടുന്നതിന് ശ്രമിക്കുന്ന വേളയിലാണ് അപകടം നടന്നത്.

കാര്‍ ഓടിച്ചിരുന്ന സ്ത്രീ ബ്രേക്കിന് പകരം ആഞ്ഞ് ചവിട്ടിയത് ആക്സിലേറ്ററില്‍. പിന്നെ പറയാനുണ്ടോ..അതും നാലാം നില. എന്നാല്‍ ഭാഗ്യത്തിന് കാര്‍ പാര്‍ക്കിങ്ങിലെ കമ്പി വേലിയില്‍ തട്ടി നിന്നു. ഇതോടെ വന്‍ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


 

English summary
car hangs from 4th floor parking driver hit accelerator by mistake
topbanner

More News from this section

Subscribe by Email