Tuesday September 25th, 2018 - 8:44:pm
topbanner

9 കോടിയോളം ആളുകളുടെ വിവരം ചോര്‍ന്നതായി സ്ഥിരീകരിച്ച് ഫേസ്ബുക്ക്

NewsDesk
9 കോടിയോളം ആളുകളുടെ വിവരം ചോര്‍ന്നതായി സ്ഥിരീകരിച്ച് ഫേസ്ബുക്ക്

വാഷിങ്ടണ്‍: വിവാദമായ കേംബ്രിജ് അനലിറ്റിക്ക സ്ഥാപനം വഴി ഏകദേശം ഒന്‍പതു കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് സമ്മതിച്ച് ഫേസ്ബുക്.

മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. യൂറോപ്യന്‍ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും ഇനി മുതല്‍ ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നു യുഎസ് ആരോപിച്ച റഷ്യന്‍ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും പേജുകളും ഫെയ്‌സ്ബുക് നിരോധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാജ രാഷ്ട്രീയ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനാണു നടപടി.

Read more topics: Facebook, Cambridge Analytica
English summary
Facebook Says Cambridge Analytica Harvested Data of Up to 87 Million Users
topbanner

More News from this section

Subscribe by Email