Saturday September 22nd, 2018 - 4:51:pm
topbanner

ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയ ലക്ഷക്കണക്കിന് യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ്

suji
ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയ ലക്ഷക്കണക്കിന് യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ്

ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയ ലക്ഷക്കണക്കിന് യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. ആഗസ്ത് 21 മുതല്‍ സെപ്തംബര്‍ 5 വരെ കമ്പനി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഇടപാട് നടത്തിയവരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു.

കാര്‍ഡ് പേമെന്റ് നടത്തിയ 380000 ത്തോളം പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. എന്നാല്‍ പാസ്‌പോര്‍ട്ട് വിവരങ്ങളോ യാത്രാ വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം സംഭവത്തെ കുറിച്ച് കമ്പനി തങ്ങളെ അറിയിച്ചില്ലെന്ന് നിരവധി പേര്‍ പ്രതികരിച്ചു. പത്ര മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ തങ്ങള്‍ക്ക് കാര്‍ഡ് റദ്ദ് ചെയ്യുകയല്ലാതെ മറ്റു വഴിയുണ്ടായില്ലെന്നും ഇവര്‍ പ്രതികരിച്ചു .

 

Read more topics: british airways,data stolen
English summary
british airways customer data stolen from its website
topbanner

More News from this section

Subscribe by Email