topbanner
Friday March 24th, 2017 - 3:38:pm
topbanner

ബ്രക്‌സിറ്റ് ബില്‍: രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കും

Jikku Joseph
ബ്രക്‌സിറ്റ് ബില്‍: രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കും

ലണ്ടന്‍: ജനപ്രതിനിധി സഭയില്‍ നിന്ന് എംപിമാര്‍ തിരിച്ചയച്ച ബ്രക്‌സിറ്റ് ബില്‍ പ്രഭുസഭ പാസ്സാക്കി. രാജ്ഞി കൂടി പാസ്സാക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടാനുള്ള നടപടികള്‍ക്ക് നിയമ തടസ്സം ഇല്ലാതെയാകും. ബില്‍ ഇന്ന് രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കും. ഇതോടെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടികള്‍ക്കു നിയമതടസങ്ങള്‍ ഒന്നുമില്ലാതെ സര്‍ക്കാരിനു തുടക്കം കുറിക്കാം.

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബ്രക്‌സിറ്റ് ബില്ലിന്മേല്‍ പ്രഭുസഭ പാസ്സാക്കിയ ഭേദഗതി നിര്‍ദേശങ്ങള്‍ ഇന്നലെ വൈകിട്ടാണ് എംപിമാര്‍ തള്ളികളഞ്ഞത്. ഇതോടെ വീണ്ടും തിരിച്ചയയ്ക്കാതെ പ്രഭുസഭ ബില്‍ പാസ്സാക്കിയത്.

മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഭാവി അനുസരിച്ചാകും, ബ്രിട്ടനിലുള്ള മറ്റു രാജ്യക്കാരുടെ ഭാവിയെന്നാണ് സര്‍ക്കാര്‍ നയം. നിലവില്‍ ബ്രിട്ടനിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രെക്‌സിറ്റിനു ശേഷവും ഇവിടെത്തന്നെ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവരുടെ സംരംക്ഷണം ഉറപ്പുവരുത്തണമെന്നുമായിരുന്നു പ്രഭുസഭ പാസാക്കിയ ഒന്നാമത്തെ ഭേദഗതി.

രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളില്‍ ഉരിത്തിരിയുന്ന തീരുമാനത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ അന്തിമ അനുമതിയോടുകൂടിയേ നടപ്പാക്കാവൂ എന്നതായിരുന്നു രണ്ടാമത്തെ ഭേദഗതി. വന്‍ ഭുരിപക്ഷത്തില്‍ പാസാക്കിയ ഈ നിര്‍ദേശങ്ങളാണ് ഇന്നലെ ജനപ്രതിനിധിസഭയില്‍ എംപിമാര്‍ തള്ളിയത്.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരുടെ ഭാവി അനുസരിച്ചാകും ബ്രിട്ടനിലുള്ള മറ്റു രാജ്യക്കാരുടെ ഭാവി എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം. ഇത്തരത്തിലുള്ള തീരുമാനത്തിനു കാലതാമസം ഉണ്ടാകില്ലെന്നും ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് ഇന്നലെ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കി.

English summary
brexit vote article 50 citizens rights
topbanner topbanner

More News from this section

Subscribe by Email