Saturday June 23rd, 2018 - 9:08:pm
topbanner
Breaking News

നഖത്തില്‍ ലൈംഗികത കണ്ടെത്തുന്ന ലോകം; കാശുണ്ടാക്കി 56കാരി

suji
 നഖത്തില്‍ ലൈംഗികത കണ്ടെത്തുന്ന ലോകം; കാശുണ്ടാക്കി 56കാരി

ആളുകളുടെ ലൈംഗിക ചിന്തകള്‍ എങ്ങിനെയാകുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത വിധം മാറിയിരിക്കുന്നു. ഓണ്‍ലൈന്‍ ലൈംഗികത സജീവമായ ഇക്കാലത്ത് നഖത്തില്‍ വരെ ലൈംഗിക അടങ്ങിയിരിക്കുന്നുവെന്ന് പറയാതെ വയ്യ. യുഎസിലെ ഒഹിയോയില്‍ താമസിക്കുന്ന 56കാരി അരിന്ദ സ്‌റ്റോം വീവര്‍ കൈയിലെയും കാലിലെയും നഖം നീട്ടിവളര്‍ത്തിയാണ് പണമുണ്ടാക്കുന്നത്.

സ്തനാര്‍ബുദത്തില്‍ നിന്നും രക്ഷനേടിയ വീവര്‍ തന്റെ കഥ ബ്ലോഗിലൂടെ പങ്കുവെച്ചു. ഇതിനിടെയാണ് നിരവധി പുരുഷ ആരാധകരുടെ സന്ദേശങ്ങള്‍ വരുന്നതായി ഇവര്‍ ശ്രദ്ധിക്കുന്നത്. നഖം ഉപയോഗിച്ച് ഓരോ കാര്യങ്ങള്‍ ചെയ്തു കാണിക്കുന്ന 10 മിനിറ്റ് വീഡിയോകള്‍ക്ക് ഇപ്പോള്‍ 12 ഡോളറിനാണ് വീവര്‍ വില്‍പ്പന നടത്തുന്നത്. ഈ ജോലി കാരണം ഡ്രൈവ് ചെയ്യാനും, ബട്ടണുള്ള വസ്ത്രങ്ങളും അണിയാന്‍ കഴിയാത്ത അവസ്ഥയാണ്.

ഒരു നിര്‍മ്മാണ കമ്പനിയില്‍ അക്കൗണ്ട് സ്‌പെഷ്യലിസ്റ്റായിരുന്നു വീവര്‍. എന്നാല്‍ ക്യാന്‍സര്‍ ചികിത്സയ്ക്കിടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. നഖം വൃത്തിയാക്കുന്ന വീഡിയോകള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഇവരെ തേടിയെത്തിയത്. ആളുകള്‍ക്ക് ഇതിലൊക്കെ ലൈംഗികത കണ്ടെത്താന്‍ കഴിയുന്നത് എങ്ങിനെയെന്ന് വീവര്‍ക്കും യാതൊരു പിടിയുമില്ല.

ഒരിക്കല്‍ പോലും ചാറ്റ്‌റൂമില്‍ അശ്ലീലതയിലേക്ക് പോയിട്ടില്ല വീവര്‍. പകരം നഖം കൊണ്ട് ചില കലാപരിപാടികളാണ് ആരാധകര്‍ക്ക് ഇഷ്ടം. കുമിളകള്‍ ഈ നീളന്‍ നഖം ഉപയോഗിച്ച് പൊട്ടിക്കുക തുടങ്ങി താരതമ്യേന ദോഷമില്ലാത്ത ഈ പരിപാടികള്‍ക്ക് ആരാധകര്‍ ഏറെയാണ്. പലരുടെയും ആവശ്യങ്ങള്‍ വിചിത്രമായി തോന്നാറുണ്ടെന്നും വീവര്‍ കൂട്ടിച്ചേര്‍ത്തു.

 

Read more topics: breast cancer survivor, finger
English summary
Breast cancer survivor makes thousands selling videos of her insanely long finger

More News from this section

Subscribe by Email