topbanner
Tuesday September 26th, 2017 - 7:37:am
topbanner

ബ്രസീലില്‍ ഗ്രീക്ക് അംബാസഡറെ കൊലപ്പെടുത്തിയത് ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം കാമുകന്‍

NewsDesk
ബ്രസീലില്‍ ഗ്രീക്ക് അംബാസഡറെ കൊലപ്പെടുത്തിയത് ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം കാമുകന്‍

റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിരിയകോസ് അമിറിഡീസിനെ ഭാര്യയുടെ നിര്‍ദേശപ്രകാരം കാമുകനാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി.

ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിരിയകോസ് അമിറിഡീസിനെയാണ് കഴിഞ്ഞദിവസം കൊലപ്പെടുത്തിയത്. ഭാര്യ ഫ്രാന്‍ങ്കോയിസ് അമിറിഡീസിന്റെ നിര്‍ദേശപ്രകാരം സെര്‍ജിയോ ഗോമസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അമിറിഡീസിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു.

സംഭവത്തില്‍ ഫ്രാന്‍ങ്കോയിസ് അമിറിഡീസ്, സെര്‍ജിയോ ഗോമസ് ഇയാളുടെ ബന്ധു എഡ്യൂറോ മേലോ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

വെള്ളിയാഴ്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് അംബാസഡറുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന കോപ്പകബാന ബീച്ചിലെക്കു പോകവെയാണ് അദ്ദേഹത്തെ കാണാതായത്.

English summary
Brazil says Greek ambassador murdered by wife's policeman lover
topbanner topbanner

More News from this section

Subscribe by Email