Friday April 19th, 2019 - 6:34:pm
topbanner
topbanner

ബസ് സ്‌റ്റോപ്പില്‍ നില്‍ക്കവെ അജ്ഞാതന്‍ അടിച്ചുവീഴ്ത്തി ബലാത്സംഗത്തിന് ഇരയാക്കി !

suji
ബസ് സ്‌റ്റോപ്പില്‍ നില്‍ക്കവെ അജ്ഞാതന്‍ അടിച്ചുവീഴ്ത്തി ബലാത്സംഗത്തിന് ഇരയാക്കി !

ബസ് സ്‌റ്റോപ്പില്‍ നില്‍ക്കവെ അജ്ഞാതന്‍ അടിച്ചുവീഴ്ത്തി ബലാത്സംഗത്തിന് ഇരയാക്കിയ യുവതി ആ ക്രൂരതയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്താന്‍ തന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. രാത്രി പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം. സ്‌പെയിനില്‍ പഠിക്കാനെത്തിയ അമേരിക്കയില്‍ നിന്നുമുള്ള ആന്‍ഡ്രിയ സിസിഗ്‌നാവോയ്ക്ക് നേരെയാണ് ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ക്രൂരമായ അക്രമം അരങ്ങേറിയത്. തെറ്റായ ബസില്‍ കയറി മാഡ്രിഡിലെ പരിചയമില്ലാത്ത സ്ഥലത്ത് ചെന്നിറങ്ങി നില്‍ക്കവെയാണ് ഈ 27കാരിയുടെ അരികിലേക്ക് അജ്ഞാതന്‍ എത്തിയത്.

സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ എത്തിയത്. പക്ഷെ പെരുമാറ്റത്തില്‍ ബുദ്ധിമുട്ട് തോന്നിയതോടെ യുവതി സ്ഥലത്ത് നിന്നും പോകാന്‍ ശ്രമിച്ചു. ഇതോടെയാണ് അക്രമി ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടത്. അടിയേറ്റ് കണ്ണുകളില്‍ രക്തം വന്നുനിറഞ്ഞ് കാഴ്ച മറയുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നു. ബഹളം വെച്ച് അക്രമിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഫോണ്‍ എടുക്കാന്‍ നോക്കുമ്പോള്‍ ഇത് അക്രമി കൈക്കലാക്കി. മരിച്ച അവസ്ഥയില്‍ കിടക്കുമ്പോഴും ഇയാള്‍ മര്‍ദ്ദിക്കുകയും, പീഡനം നടത്തുകയുമായിരുന്നു. അവസാനം കണ്ണുതുറക്കുമ്പോള്‍ അക്രമി അപ്രത്യക്ഷനായിരുന്നു.

ഫേസ്ബുക്കിലാണ് ഡിസംബര്‍ 19ന് നടന്ന അക്രമങ്ങളുടെ നേര്‍സാക്ഷ്യം ആന്‍ഡ്രിയ പങ്കുവെച്ചത്. തന്റെ മുഖത്തേറ്റ മുറിവുകളുടെ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തു. 'ആറ് മാസക്കാലമായി മാഡ്രിഡില്‍ പഠനത്തിനായി താമസിക്കുന്നു. സംഭവദിവസം സുഹൃത്തിനൊപ്പം രാത്രി പുറത്തിറങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മദ്യപിച്ച ശേഷം ബസ് കയറിയത് മാറിപ്പോയി. ചെന്നിറങ്ങിയത് പരിചയമില്ലാത്ത ഇടത്തും. ബസില്‍ യാത്ര ചെയ്ത ആളാണ് സ്റ്റോപ്പില്‍ ഇറങ്ങിയത്. സഹായിക്കാമെന്ന് പറഞ്ഞ ശേഷമായിരുന്നു അക്രമം', ആന്‍ഡ്രിയ വ്യക്തമാക്കി. ബോധമുണര്‍ന്ന താന്‍ പലരോടും സഹായം ചോദിച്ചെങ്കിലും ആരും കാര്‍ നിര്‍ത്തിയില്ല. ഒടുവില്‍ ഒരാള്‍ കാര്‍ നിര്‍ത്താന്‍ ദയവ് കാണിച്ചു. ഇയാള്‍ ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

മാഡ്രിഡ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നുവെന്ന ആശ്വാസത്തിലാണ് ആന്‍ഡ്രിയ.

 

Read more topics: brave student,raped
English summary
brave students bloodied pictures after being beaten and raped by stranger
topbanner

More News from this section

Subscribe by Email