Wednesday September 19th, 2018 - 4:58:am
topbanner
Breaking News

കാമുകിയെ കൊന്ന് മാംസം അരച്ച് ഫ്‌ളഷടിച്ചു ; എല്ലുകള്‍ മീനുകള്‍ക്കെറിഞ്ഞ് നല്‍കി

suji
കാമുകിയെ കൊന്ന് മാംസം അരച്ച് ഫ്‌ളഷടിച്ചു ; എല്ലുകള്‍ മീനുകള്‍ക്കെറിഞ്ഞ് നല്‍കി

മോസ്‌കോ ; കാമുകനൊപ്പം വന്നു താമസിക്കാന്‍ തയ്യാറായില്ലെന്ന കാരണത്താല്‍ കാമുകിയെ വെട്ടിമുറിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മാംസം അരച്ച് ഫ്‌ളഷ് ചെയ്തു. എല്ലുകള്‍ തടാകത്തിലെ മീനുകള്‍ക്ക് എറിഞ്ഞു നല്‍കി. റഷ്യയിലാണ് അതി ക്രൂരമായ കൊലപാതകം നടന്നത്. ഡ്മിട്രി സെലെന്‍സ്‌കി എന്ന 37 കാരനാണ് കാമുകി ടാറ്റിയാന മെലേഖിനയെ (27) ദാരുണമായി കൊലപ്പെടുത്തിയത്.

ടാറ്റിനായുടെ പഠന ശേഷം റഷ്യന്‍ നഗരമായ പേമില്‍ ജീവിതം തുടങ്ങാനുള്ള തീരുമാനത്തിലായിരുന്നു ഇവര്‍. ഇതു പ്രകാരം ടാറ്റിയാന പേമിലേക്കെത്തി. അവിടെ വച്ചാണ് ഡ്മിട്രിക്കിന് രഹസ്യ ഭാര്യയും കുട്ടിയുമുണ്ടെന്നറിഞ്ഞത്. ഇരുവരും വഴക്കായി. പേമില്‍ താമസിക്കാനില്ലെന്ന് കാമുകി കടുപ്പിച്ച് പറഞ്ഞതാണ് ഡ്മിട്രിയെ പ്രകോപിതനാക്കിയത് .

കാമുകിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ ഓരോന്നായി മുറിച്ചെടുത്ത് അരച്ച് ക്ലോസറ്റില്‍ ഫ്‌ളഷ് ചെയ്തു കളഞ്ഞു. എല്ലുകള്‍ പൊടിച്ച് നദിയിലെ മീനുകള്‍ക്ക് നല്‍കി. ടാറ്റിയാനയുടെ അച്ഛന്‍ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക രഹസ്യം പുറത്തുവന്നത് .

 

Read more topics: boyfriend, killed , russia
English summary
boyfriend killed and dismembered his girlfriend before flushing her minced body russia
topbanner

More News from this section

Subscribe by Email