Tuesday September 18th, 2018 - 9:06:pm
topbanner
Breaking News

തലയിലൂടെ കമ്പി തുളച്ചുകയറിയ പത്തുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

suji
തലയിലൂടെ കമ്പി തുളച്ചുകയറിയ പത്തുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തലയിലൂടെ ഇരുമ്പുകമ്പി തുളച്ചു കയറിയ പത്തുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലാണ് സംഭവം. 

സേവിയര്‍ കണ്ണിംഗ്ഹാം എന്ന പത്തുവയസ്സുകാരനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ടെറസില്‍ നിന്നും മുഖം കുത്തി വീണ സേവിയറിന്റെ തലയിലൂടെ ഇറച്ചി കുത്തിവയ്ക്കുന്ന കമ്പി തുളച്ചുകയറുകയായരുന്നു. കണ്ണിലും തലച്ചോറിലും സുഷ്മനയിലും പ്രധാന രക്തധമനികളിലും കയറാതെ കമ്പി കടന്നുപോയതാണ് സേവിയറിന് തുണയായത്.

എന്നാല്‍ അപകടം സംസാരിക്കാനുള്ള കഴിവിനെ ബാധിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തം വരാത്തതിനാല്‍ വിദഗ്ധ സര്‍ജന്മാരെ വിളിച്ചുവരുത്താനുള്ള സമയം ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചു. കമ്പി കുത്തി വീട്ടിലേക്ക് കരഞ്ഞുകൊണ്ടുവന്ന മകനെയാണ് അമ്മ ഗബ്രിയേല്‍ മില്ലര്‍ കണ്ടത്. 20 സെന്റിമീറ്റര്‍ നീളമുള്ള കമ്പി ആറ് ഇഞ്ച് നീളത്തിലാണ് സേവിയറിന്റെ തലയില്‍ കയറിയത്. ചതുര രൂപത്തിലുള്ളതായതിനാല്‍ അരികുകള്‍ക്കു മൂര്‍ച്ചയുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കമ്പി പുറത്തെടുത്തത് .

English summary
boy miraculously survives after face impaled by meat skewer
topbanner

More News from this section

Subscribe by Email