Saturday November 17th, 2018 - 8:05:am
topbanner

'ബോംബ് ടു ബ്രിസ്‌ബെയ്ന്‍': യാത്രക്കാരിയുടെ ബാഗ് കണ്ട് അമ്പരന്ന് ജീവനക്കാര്‍

ANJU NC
'ബോംബ് ടു ബ്രിസ്‌ബെയ്ന്‍': യാത്രക്കാരിയുടെ ബാഗ് കണ്ട് അമ്പരന്ന് ജീവനക്കാര്‍


ന്യൂഡല്‍ഹി: ബോംബെ എന്നതിനു പകരം ബോംബ് എന്നെഴുതിയ യാത്രക്കാരിയുടെ ബാഗ് കണ്ട് അമ്പരന്ന് ജീവനക്കാരും യാത്രക്കാരും. ബുധനാഴ്ച രാവിലെ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലാണ് സംഭവം. ബാഗിനു പുറത്തെ കുറിപ്പാണ് എല്ലാവരെയും ഞെട്ടിച്ചത്. ബോംബ് ടു ബ്രിസ്‌ബെയ്ന്‍ എന്നായിരുന്നു ആ ബാഗിനു പുറത്ത് എഴുതിയിരുന്നത്. അതോടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് സംഘം വിമാനത്താവളത്തിലെത്തി.

എന്നാല്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഇന്ത്യയില്‍ നിന്നെത്തിയ ഒരു മുത്തശ്ശി ബോംബെ എന്നെഴുതിയപ്പോഴുണ്ടായ അക്ഷരപ്പിഴവാണ് ബോംബ് ആയി മാറിയത്. സ്ഥലം തികയാതെ വന്നതോടെ ബോംബെ 'ബോംബ്' ആയി ചുരുങ്ങി. മുംബൈയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയുടെ ബാഗിനു പുറത്താണ് ഈ കുറിപ്പുണ്ടായിരുന്നത്. പത്ത് വര്‍ഷമായി ഓസ്ട്രേലിയയില്‍ താമസിക്കുന്ന മകളെ കാണാനായിരുന്നു വെങ്കടലക്ഷ്മിയുടെ യാത്ര.

വെങ്കട ലക്ഷ്മിയെ ഓസ്‌ട്രേലിയന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. അബദ്ധം പറ്റിയതാണെന്ന് മനസിലായതോടെ വിട്ടയക്കുകയും ചെയ്തതായി യാഹു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Read more topics: bomb, brisbane, luggage,
English summary
bomb to brisbane not to luggage
topbanner

More News from this section

Subscribe by Email