Wednesday April 25th, 2018 - 12:30:pm
topbanner

ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; മൃതദേഹങ്ങള്‍ മരം അടുക്കുന്നത് പോലെ അടുക്കി

suji
 ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; മൃതദേഹങ്ങള്‍ മരം അടുക്കുന്നത് പോലെ അടുക്കി

സൗത്ത് കരോളിനയിലെ ജയിലില്‍ തടവുകാര്‍ നടത്തിയ കലാപത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ മരം അടുക്കുന്നത് പോലെ അടുക്കിയിരുന്നതായി തടവുകാര്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. തങ്ങള്‍ക്ക് പരിചയമുള്ളവര്‍ കണ്‍മുന്നില്‍ ചോരവാര്‍ന്ന് കിടക്കുന്നത് കണ്ട ഞെട്ടലിലാണ് പലരും.

ലീ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഏഴ് പേര്‍ കൊല്ലപ്പെടുകയും, 17 പേര്‍ ആശുപത്രിയിലാകുകയും ചെയ്തു. പല സെല്ലുകളുടെയും ലോക്കുകള്‍ പൊട്ടിച്ചതോടെ തടവുകാര്‍ സ്വതന്ത്രമായി പുറത്തിറങ്ങിനടന്നു.

ഗ്യാംഗുകള്‍ തമ്മില്‍ അതിര്‍ത്തിയുടെയും, പണത്തിന്റെയും, സെല്‍ഫോണിന്റെയും പേരിലുണ്ടായ തര്‍ക്കമാണ് തമ്മിലടിയിലേക്ക് നയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. നാടന്‍ കത്തികളുമായാണ് ഏഴ് മണിക്കൂര്‍ കലാപം നീണ്ടുനിന്നത്. കാല്‍നൂറ്റാണ്ടിനിടെ യുഎസിലെ ജയിലില്‍ നടന്ന ഏറ്റവും ക്രൂരമായ കലാപമായിരുന്നു ഇത്.

കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ ജയില്‍ ഗാര്‍ഡുമാര്‍ പിന്‍വാങ്ങിയതോടെ സംഘാംഗങ്ങള്‍ ശക്തമായി ഏറ്റുമുട്ടി. സ്വാറ്റ് ടീം സ്ഥലത്തെത്തിയതോടെ സംഘം സമാധാനപരമായി പിന്‍വാങ്ങി.

 

Read more topics: bodies ,prison riot
English summary
bodies stacked in macabre woodpile during prison riot

More News from this section

Subscribe by Email