Friday April 26th, 2019 - 1:38:am
topbanner
topbanner

ജാക്‌സന്‍ പീഡിപ്പിച്ച് അവരെ കൊന്നില്ലല്ലോ ; കുട്ടി പീഡന വിഷയത്തില്‍ വിചിത്ര വാദവുമായി നടി

suji
ജാക്‌സന്‍ പീഡിപ്പിച്ച് അവരെ കൊന്നില്ലല്ലോ ; കുട്ടി പീഡന വിഷയത്തില്‍ വിചിത്ര വാദവുമായി നടി

പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ വിവാദ ലൈംഗീക ജീവിതത്തെ ന്യായീകരിച്ച് അമേരിക്കന്‍ ഗായികയും നടിയുമായ ബാര്‍ബറ സ്‌ട്രെയ്സ്സാന്‍ഡ്. ഏഴും പത്തും വയസ്സുള്ള രണ്ടു കുട്ടികളെ ജാക്‌സന്‍ ലൈംഗീകമായി ചൂഷണം ചെയ്‌തെന്ന വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ജാക്‌സന്റെ പീഡനം കുട്ടികളെ കൊന്നില്ലല്ലോ എന്നാണ് ബാര്‍ബറയുടെ വാദം.

അദ്ദേഹത്തിന് ലൈംഗീക ദാഹമുണ്ടായിരുന്നു. അവ അദ്ദേഹത്തിന് തൃപ്തിപ്പെടുത്തേണ്ടിയിരുന്നു. അതൊരു പക്ഷെ വളര്‍ന്ന സാഹചര്യമാകാം. ഡിഎന്‍എ തകരാറാകാം. അദ്ദേഹം കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ ജാക്‌സനൊപ്പമുണ്ടായിരുന്ന കുട്ടികള്‍ ആഹ്ലാദിച്ചിരുന്നു. പീഡനം അവരെ കൊന്നില്ലല്ലോ, പീഡനം അവരെ ഒരു രീതിയിലും ബാധിച്ചില്ല. അവര്‍ പിന്നീട് വിവാഹിതരായി, കുട്ടികളുണ്ടായി. അവര്‍ സന്തോഷത്തോടെ ജീവിക്കുകയാണ്.

ജാക്‌സനൊപ്പം കിടക്കാന്‍ കുട്ടികളെ അനുവദിച്ച മാതാപിതാക്കളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ബാര്‍ബറ പറഞ്ഞു. നടിയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ് .

Read more topics: barbra ,michel jackson
English summary
barbra controversial statement about jackson rape
topbanner

More News from this section

Subscribe by Email