Wednesday November 21st, 2018 - 7:21:am
topbanner

ബഹ്‌റൈന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണനിക്ഷേപം കണ്ടെത്തി; രാജ്യം ആഹ്ലാദത്തില്‍

NewsDesk
ബഹ്‌റൈന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണനിക്ഷേപം കണ്ടെത്തി; രാജ്യം ആഹ്ലാദത്തില്‍

മനാമ: ബഹ്‌റൈനില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഖലീജ് അല്‍ ബഹ്‌റൈന്‍ എന്ന സ്ഥലത്താണ് ശേഖരം കണ്ടെത്തിയത്.

പുതിയ എണ്ണനിക്ഷേപം കണ്ടെത്തിയതോടെ രാജ്യത്തിന് വന്‍ സാമ്പത്തിക കുതിപ്പുണ്ടായേക്കുമെന്നാണ് കരുതുന്നത്. ഏകദേശം 80 ബില്യണ്‍ ബാരല്‍ എണ്ണയുടെ ഉറവിടമാണ് കണ്ടെത്തിയത്. അസംസ്‌കൃത എണ്ണയുടെ താരതമ്യേന ലഘുവായ രൂപത്തിലുള്ള എണ്ണയുടെ(ഷെയ്ല്‍ ഓയില്‍) ഉറവിടമാണ് പര്യവേക്ഷണത്തില്‍ കണ്ടെത്തിയത്.

എണ്ണശേഖരത്തിനൊപ്പം വന്‍ തോതില്‍ വാതകനിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്. 10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതകനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നിലവില്‍ ബഹ്‌റൈനിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പലമടങ്ങ് ഇവിടെ നിന്ന് കിട്ടുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതിയ എണ്ണനിക്ഷേപം കണ്ടെത്തിയതോടെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്താനും ഒരുപക്ഷേ ബഹറൈന് കഴിഞ്ഞേക്കും.

1932ല്‍  മിഡിലീസ്റ്റില്‍ ആദ്യമായി പെട്രോള്‍ കണ്ടെത്തിയത് ബഹ്‌റൈനിലായിരുന്നു. പിന്നീട് ഇതാദ്യമായാണ് ഇത്രയും വലിയ ഒരു ശേഖരം കണ്ടെത്തുന്നത്. സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും ഈ വാര്‍ത്ത സന്തോഷകരമായി.

Read more topics: Bahrain, oilfield
English summary
Bahrain discovers offshore oilfield containing 80bn barrels
topbanner

More News from this section

Subscribe by Email