Tuesday March 19th, 2019 - 3:41:pm
topbanner
topbanner

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇ-ബെ വഴി വില്‍പ്പനയ്ക്ക് 40 ദിവസം പ്രായമായ കുഞ്ഞ്

Jikku Joseph
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇ-ബെ വഴി വില്‍പ്പനയ്ക്ക് 40 ദിവസം പ്രായമായ കുഞ്ഞ്

ബെര്‍ലിന്‍: ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് സൈറ്റായ ഇ-ബേ വഴി വില്‍പ്പനക്ക് വച്ചത് ഒരുമാസത്തോളം മാത്രം പ്രായമായ കുഞ്ഞിനെ. ജര്‍മ്മന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഒരുമാസം പ്രായമായ കുഞ്ഞിനെ അഭയാര്‍ഥി ദമ്പതികളാണ് വില്‍പ്പനക്ക് വച്ചതെന്നും പൊലീസ് കണ്ടെത്തി.

5,500ഡോളറിനായിരുന്നു വില്‍പ്പനക്ക് വച്ചത്. വ്യാഴാഴ്ച്ച ഓണ്‍ലൈനില്‍ വ്യാപാരത്തെ സംബന്ധിച്ച വിവരങ്ങള്‍ കാണാനിടയായതാണ് സംശയങ്ങള്‍ക്ക് ഇടവരുത്തിയതും പിന്നീട് അന്വേഷണത്തിലേക്ക് വഴിതെളിച്ചതും. 40 ദിവസം പ്രായമായ കുട്ടിയെ ബാലസുരക്ഷ ഓഫീസര്‍ക്ക് കൈമാറിയതായി ഡ്യൂസ്ബര്‍ഗ്ഗ് പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കൈവശമുണ്ടായിരുന്ന ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് തന്നെയാണ് ഇ-ബേ യില്‍ കുഞ്ഞിനെ ദമ്പതികള്‍ വില്‍പ്പനക്ക് വച്ചതെന്ന് പൊലീസ് അറിയിച്ചു.

പുലിമുരുകന്‍ റിവ്യുവിന് പൊങ്കാലയിട്ട ഫാന്‍സുകാർക്ക് തുറന്ന കത്തുമായി നിഷ മേനോന്‍

മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല: വീട്ടമ്മയുടെ പുലിമുരുകന്‍ റിവ്യു ഡിലീറ്റ് ചെയ്തു

കോഴിക്കോടുനിന്നും കാണാതായ പെണ്‍കുട്ടികള്‍ മലപ്പുറത്ത്; ലൈംഗിക ചൂഷണത്തിനിരയാക്കി

Viral News

Read more topics: online shopping, baby
English summary
baby offered for sale on ebay for 5000 euros
topbanner

More News from this section

Subscribe by Email