Saturday February 23rd, 2019 - 3:06:pm
topbanner

നഴ്‌സ് മദ്യപിച്ച് ഓപ്പറേഷന്‍ തിയറ്ററിലെത്തി ; അനസ്‌ത്യേഷ്യിസ്റ്റ് പൊക്കിയതോടെ പണി കിട്ടി

suji
നഴ്‌സ് മദ്യപിച്ച് ഓപ്പറേഷന്‍ തിയറ്ററിലെത്തി ; അനസ്‌ത്യേഷ്യിസ്റ്റ് പൊക്കിയതോടെ പണി കിട്ടി

മദ്യപിച്ച് ജോലിയ്ക്ക് വരരുതെന്ന് നിര്‍ദ്ദേശിക്കേണ്ട അവസ്ഥയിലായോ ആശുപത്രി ? വളരെ ഗൗരവമേറിയ ജോലിയ്ക്ക് എത്തുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും അനാസ്ഥ കാണിച്ചാല്‍ വേറെ വഴിയുണ്ടാകില്ല.ജോവാന്‍ എലിസബത്ത് ചേംബേഴ്‌സ് മദ്യപിച്ച് വന്നത് ഓപ്പറേഷന്‍ തിയറ്ററിലാണ് .അളവിലും അഞ്ചിരട്ടി ആല്‍ക്കഹോള്‍ അകത്താക്കിയിട്ട് .2015 മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ 1530 പൗണ്ട് പിഴയീടാക്കാനാണ് ക്യൂന്‍സ്ലാന്‍ഡ് സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനം.

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് ആശുപത്രിയിലാണ് ജോവാന്‍ ജോലിക്കെത്തിയത്.തിയറ്ററില്‍ നിന്ന് പുറത്തുപോയി 20 മിനിറ്റിന് ശേഷം നഴ്‌സ് ആളാകെ മാറി.അനസ്‌ത്യേഷിസ്റ്റാണ് നഴ്‌സ് മദ്യപിച്ചതായി തിരിച്ചറിഞ്ഞത്.ഇതോടെ പോലീസിനെ വിളിച്ചുവരുത്തി.പരിശോധനയില്‍ താന്‍ രാത്രി മദ്യപിച്ചെന്നായിരുന്നു വെളിപ്പെടുത്തിയത് .എന്നാല്‍ നല്ല അളവില്‍ രക്തം ഉള്ളിലുണ്ടെന്നറിഞ്ഞതോടെ മാപ്പു പറയുകയായിരുന്നു.വീട്ടിലെ പ്രശ്‌നം കൊണ്ട് വെള്ളമടിച്ചതാണെന്നായിരുന്നു ന്യായീകരണം.
മദ്യപിച്ച് വാഹനമോടിച്ചതിനും ജോലിക്ക് ഹാജരായതിനും കേസെടുത്തു.ജോലിയും പോയി.റിഹാബിലിറ്റേഷന്‍ പരിപാടികളില്‍ ചേര്‍ന്ന് വീണ്ടും തന്നെ പ്രൊഫഷനിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തിലാണ് ഇവര്‍ .

Viral News

Read more topics: nurse,liquor,operation theatre
English summary
australin nurse use alcohol in operation theatre duty
topbanner

More News from this section

Subscribe by Email