Wednesday February 20th, 2019 - 7:14:pm
topbanner

സെറീനയ്‌ക്കെതിരെ വംശീയ കാര്‍ട്ടൂണ്‍; മര്‍ഡോക്കിന്റെ ഓസ്‌ട്രേലിയന്‍ പത്രത്തിനെതിരെ പ്രതിഷേധം

suji
സെറീനയ്‌ക്കെതിരെ വംശീയ കാര്‍ട്ടൂണ്‍; മര്‍ഡോക്കിന്റെ ഓസ്‌ട്രേലിയന്‍ പത്രത്തിനെതിരെ പ്രതിഷേധം

ലണ്ടന്‍: ജീവിച്ചിരിക്കുന്നത് ഏറ്റവും മഹത്തായ കായിക താരങ്ങളില്‍ ഒരാള്‍ക്കെതിരെ വംശീയതയും, സെക്‌സിസും കലര്‍ന്ന കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ പ്രതിഷേധം. ടെന്നീസ് സൂപ്പര്‍താരം സെറീന വില്ല്യംസിനെ കളിയാക്കിയാണ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള മെല്‍ബണിലെ ഹെറാള്‍ഡ് സണ്‍ പത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് മാര്‍ക്ക് റൈറ്റ് കാര്‍ട്ടൂണ്‍ വരച്ചത്.

എന്നാല്‍ എഴുത്തുകാരി ജെകെ റൗളിംഗ് ഉള്‍പ്പെടെയുള്ളവര്‍ കാര്‍ട്ടൂണ്‍ തികച്ചും വംശീയതയാണെന്ന് കുറ്റപ്പെടുത്തി. തടിയുള്ള ശരീരവും ചുണ്ടുമുള്ള വില്ല്യംസ് യുഎസ് ഓപ്പണില്‍ രോഷാകുലയായി ചാടുന്ന ചിത്രമാണ് വരച്ചിട്ടുള്ളത്. 23 തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായിട്ടുള്ള താരം ഫൈനലില്‍ തോറ്റതിന് ശേഷം റാക്കറ്റ് അടിച്ച് പൊട്ടിക്കുകയും, അമ്പയറെ കള്ളനെന്നും നുണയനെന്നും വിളിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ പോയിന്റ് കുറയ്ക്കുകയും, 17000 ഡോളര്‍ പിഴയും ഈടാക്കിയത് ടെന്നീസ് ലോകത്തെ പിടിച്ച് കുലുക്കിയിരുന്നു. വിവാദ കാര്‍ട്ടൂണുകള്‍ക്ക് പ്രശസ്തനാണ് നൈറ്റ്. എന്നാല്‍ കായിക രംഗത്തെ മോശം പെരുമാറ്റം ചൂണ്ടിക്കാണിക്കുക മാത്രമാണ് തങ്ങളുടെ ഉദ്ദേശമെന്നാണ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അവകാശപ്പെടുന്നത്. കാര്‍ട്ടൂണിലെ തമാശ പോലും ആളുകള്‍ തിരിച്ചറിയാത്ത അവസ്ഥയാണെന്നും മൈക്കിള്‍ മില്ലര്‍ പറയുന്നു.

 

Viral News

English summary
australian cartoonist under fire for serena sketch
topbanner

More News from this section

Subscribe by Email