Saturday September 22nd, 2018 - 3:06:am
topbanner

ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനെ വെടിവെച്ച് ഓടിക്കാന്‍ അമേരിക്കയിലെ തോക്ക് ഭ്രാന്തന്‍മാര്‍; നൂറ്റാണ്ടിലെ കൊടുങ്കാറ്റില്‍ ആശങ്ക

suji
 ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനെ വെടിവെച്ച് ഓടിക്കാന്‍ അമേരിക്കയിലെ തോക്ക് ഭ്രാന്തന്‍മാര്‍; നൂറ്റാണ്ടിലെ കൊടുങ്കാറ്റില്‍ ആശങ്ക

വാഷിംഗ്ടണ്‍: നൂറ്റാണ്ടിലെ കൊടുങ്കാറ്റ് എന്ന വിശേഷണവുമായി എത്തുന്ന ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനെ വെടിവെച്ച് ഭയപ്പെടുത്തി ഓടിക്കാനുള്ള ഫേസ്ബുക്ക് ആഹ്വാനം വൈറലായി. എന്നാല്‍ ഈ പരിപാടിക്കെതിരെ യുഎസ് സ്റ്റേറ്റായ വിര്‍ജിനിയ തോക്ക് ഭ്രാന്തന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈനില്‍ തമാശയ്ക്ക് പോസ്റ്റ് ചെയ്ത പരിപാടിയില്‍ പങ്കെടുക്കുമെന്ന് വന്‍തോതില്‍ ആളുകള്‍ അറിയിച്ചതോടെയാണ് ഇടപെടല്‍.

കഴിഞ്ഞ വര്‍ഷം ഇര്‍മ കൊടുങ്കാറ്റ് വന്നപ്പോഴും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കിഴക്കന്‍ തീരത്തേക്കാണ് ശക്തിയാര്‍ജ്ജിച്ച ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് നീങ്ങുന്നത്. ഇവിടെ നിന്നുമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി ഒഴിപ്പിക്കുകയാണ്. ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് തീരത്ത് എത്തുമെന്നാണ് പ്രതീക്ഷ.

കാറ്റഗറി 5ല്‍ പെടുന്ന കൊടുങ്കാറ്റായി മാറിയതോടെ 140എംപിഎച്ച് വേഗതയിലുള്ള കാറ്റാണ് ആഞ്ഞടിക്കുക. 30 ഷിപ്പുകള്‍, എയര്‍ക്രാഫ്റ്റ് കാരിയര്‍, അന്തര്‍വാഹിനികള്‍ എന്നിവ കടലിലേക്ക് പോകാന്‍ യുഎസ് നേവി ഉത്തരവിട്ടു. കടലിലെ മോശം അന്തരീക്ഷത്തിലും നേവി ഷിപ്പുകള്‍ രക്ഷപ്പെടുമെന്നതാണ് ഇതിന് കാരണം.

വന്‍തോതിലുള്ള നാശം വിതച്ചാല്‍ നേരിടാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ എമര്‍ജന്‍സി മാനേജ്‌മെന്റ്. സര്‍ക്കാര്‍ ജാഗ്രതയിലാണെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.

 

English summary
americans warned not to fire guns at storm of the century after shooting event to scare it away goes viral
topbanner

More News from this section

Subscribe by Email