Tuesday April 24th, 2018 - 6:08:pm
topbanner

ഞാന്‍ ഗാന്ധിയും മണ്ടേലയുമല്ല ആഡംബരത്തെക്കുറിച്ച് സൗദി രാജകുമാരന്‍

suji
ഞാന്‍ ഗാന്ധിയും മണ്ടേലയുമല്ല ആഡംബരത്തെക്കുറിച്ച് സൗദി രാജകുമാരന്‍

സൗദി അറേബ്യക്ക് പുതിയ മുഖം സമ്മാനിക്കാന്‍ ശ്രമിക്കുന്ന നിയുക്ത രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ആഡംബര ചെലവുകളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. എന്റെ വ്യക്തിപരമായ ചെലവുകളില്‍ ഞാനൊരു ധനികനുമല്ല, ദരിദ്രനുമല്ല. അതേസമയം ഞാനൊരു ഗാന്ധിയല്ല, മണ്ടേലയുമല്ല, രാജകുമാരന്‍ വ്യക്തമാക്കി.

രാജ്യത്തെ പൊതുജനങ്ങള്‍ കൂടുതല്‍ മിതത്വം പാലിക്കണമെന്നും പുതിയ ടാക്‌സുകള്‍ അടിച്ചേല്‍പ്പിച്ച ശേഷം രാജകുമാരന്‍ ആഡംബര പൂര്‍ണ്ണമായ ജീവിതം നയിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ ഭവനം എന്നറിയപ്പെടുന്ന ഫ്രഞ്ച് കൊട്ടാരം ഇദ്ദേഹത്തിന്റേതാണെന്ന് അടുത്തിടെയാണ് വ്യക്തമായത്.

വ്യക്തിപരമായ വരുമാനത്തില്‍ നിന്നും ഒരു ഭാഗം ചാരിറ്റിക്കായി നീക്കിവെയ്ക്കുന്നുണ്ട്. 51 ശതമാനവും ജനങ്ങള്‍ക്കായും 49 ശതമാനം എനിക്കായുമാണ് ചെലവാക്കുന്നത്, രാജകുമാരന്‍ വ്യക്തമാക്കി.

 

Read more topics: saudi crown prince , gandhi
English summary
i?am not gandhi or mandela says saudi crown prince

More News from this section

Subscribe by Email