Friday September 21st, 2018 - 10:17:am
topbanner
Breaking News

വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ വീടിനകത്ത് ചീങ്കണ്ണി; പിടികൂടുന്ന വീഡിയോ വൈറലാകുന്നു

NewsDesk
വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ വീടിനകത്ത് ചീങ്കണ്ണി; പിടികൂടുന്ന വീഡിയോ വൈറലാകുന്നു

ടെക്സസ്: അമേരിക്കയില്‍ ഹൂസ്റ്റണില്‍ പേമാരിയും വെള്ളപ്പൊക്കവുംമൂലം വീടിനകത്ത് കയറിയ ചീങ്കണ്ണിയുടെ വീഡിയോ വൈറലാകുന്നു. ഹൂസ്റ്റണിലെ ബ്രിയാന്‍ ഫോസ്റ്ററിന്റെ വീട്ടിലാണ് ചീങ്കണ്ണിയെത്തിയത്.

മഴ ശാന്തമായി വെള്ളം ഇറങ്ങിയതോടെ തന്റെ വീടിന്റെ സ്ഥിതിഗതി പരിശോധിക്കാനെത്തിയ ബ്രിയാന്‍ ഫോസ്റ്ററിനെ ഡൈനിങ് റൂമില്‍ കാത്തിരുന്നത് ചീങ്കണ്ണിയായിരുന്നു.

ഉടന്‍ വനം വകുപ്പ് അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച് 20 മിനിറ്റിനുള്ളില്‍ വനംവകുപ്പ് അധികൃതര്‍ എത്തുകയും ഒന്‍പത് അടി നീളമുള്ള ചീങ്കണ്ണിയെ പിടികൂടി.

കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് നിരവധി ജീവികള്‍ ജനവാസമേഖലയില്‍ എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read more topics: Alligator, home, Hurricane Harvey
English summary
Alligator found in man's home near after Hurricane Harvey
topbanner

More News from this section

Subscribe by Email