topbanner
Sunday May 28th, 2017 - 10:27:am
topbanner

യു.എസ് വിമാനത്താവളത്തില്‍ വെടിവെയ്പ്പ്; അഞ്ചു മരണം

Jikku Joseph
യു.എസ് വിമാനത്താവളത്തില്‍ വെടിവെയ്പ്പ്; അഞ്ചു മരണം

മയാമി: അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ ഫോര്‍ട്ട് ലോണ്ടെര്‍ഡെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയെന്നു കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് വെടിവയ്പുണ്ടായത്. സ്റ്റാര്‍ വാര്‍സ് ടി ഷര്‍ട്ട് അണിഞ്ഞെത്തിയ യുവാവ് യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്ന സ്ഥലത്ത് കടന്നുകയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിശബ്ദം കേട്ടതോടെ യാത്രക്കാര്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഉടന്‍ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരും പൊലീസും സ്ഥലത്തെത്തി അക്രമിയെ കീഴ്‌പ്പെടുത്തി.

ഇരുപത് വയസ് പ്രായമുള്ളയാളാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വെടിവയ്പിന്റെ കാരണം അറിവായിട്ടില്ല.

English summary
airport shooting five people shot dead by gunman
topbanner topbanner

More News from this section

Subscribe by Email