Tuesday November 20th, 2018 - 5:36:am
topbanner

ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയതിനു പിന്നാലെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു

Jikku Joseph
ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയതിനു പിന്നാലെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതിനു പിന്നാലെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യവ്യാപകമായി ഏറ്റുമുട്ടലുകളും തീവയ്ക്കലുകളും നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ യുഎസ് പതാക പ്രതിഷേധക്കാര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, വൈറ്റ്ഹൗസിനു പുറത്ത് റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

കലിഫോര്‍ണിയ കോളജ് കാമ്പസിനു പുറത്ത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുന്നു. ബെര്‍ക്ലി, ഇര്‍വിന്‍, ഡേവിസ്, സാന്‍ ഹൊസേ എന്നീ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നതായി ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു.

നോട്ട് പിന്‍വലിക്കല്‍: ചില്ലറ ദാരിദ്രം; പെട്രോള്‍ പമ്പുകള്‍ അടച്ചു

Read more topics: strike, america, donald trump
English summary
after the election at america beating started
topbanner

More News from this section

Subscribe by Email