Monday November 19th, 2018 - 12:48:pm
topbanner

കുതിച്ചെത്തുന്ന ട്രെയിന് മുന്നില്‍ അകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

suji
കുതിച്ചെത്തുന്ന ട്രെയിന് മുന്നില്‍ അകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

അതിവേഗത്തില്‍ കുതിച്ചെത്തുന്ന ട്രെയിന് മുന്നില്‍ പെട്ടാല്‍ കഥ കഴിഞ്ഞത് തന്നെ. എന്നാല്‍ മൂന്നംഗ കുടുംബം ട്യൂബ് ട്രെയിന്‍ കടന്നുപോയിട്ടും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബേക്കര്‍ സ്ട്രീറ്റ് അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനിലായിരുന്നു സംഭവം. കുഞ്ഞിനെ ഇരുത്തി തള്ളിക്കൊണ്ടുവന്ന ബഗ്ഗിയുമായി സ്ത്രീ ട്രാക്കിലേക്ക് വീണതോടെ രക്ഷിക്കാനായി പിതാവ് പിന്നാലെ ചാടുകയായിരുന്നു.

ട്രെയിന്‍ കുതിച്ച് എത്തുമ്പോഴേക്കും ഇവര്‍ക്ക് ട്രാക്കിന് അടിയിലുള്ള കുഴിയിലേക്ക് ചാടാന്‍ കഴിഞ്ഞത് കൊണ്ടാണ് ജീവനോടെ രക്ഷപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്റ്റേഷനിലെ സൂചനാ ബോര്‍ഡ് വായിച്ച് കുട്ടിയുമായി നടന്നുവരികയായിരുന്നു സ്ത്രീയെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറയുന്നു.

താന്‍ പ്ലാറ്റ്‌ഫോമിന്റെ അരികിലൂടെയാണ് നടക്കുന്നതെന്ന് ഇതിനിടയില്‍ ഇവര്‍ ശ്രദ്ധിച്ചില്ല. ഇതോടെ കുഞ്ഞിനെ ഇരുത്തിയ പ്രാം മുന്നോട്ട് തള്ളിയതോടെ സ്ത്രീയും കുഞ്ഞും ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇതോടെ സഹായിക്കാനായി പിതാവ് പിന്നാലെ ചാടി.

തൊട്ടുപിന്നാലെ ട്രെയിന്‍ കുതിച്ചെത്തി. ഈ സമയം കൊണ്ട് ട്രാക്കിന് താഴെയുള്ള കുഴിയിലേക്ക് ഇവര്‍ മാറിയതോടെ ട്രെയിന്‍ മുകളിലൂടെ സുരക്ഷിതമായി കടന്നുപോയെന്ന് പോലീസ് വ്യക്തമാക്കി. കാര്യമായ പരുക്കുകള്‍ ഇല്ലെങ്കിലും ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

 

English summary
a family of three has miraculously survived from train accident
topbanner

More News from this section

Subscribe by Email