Wednesday November 14th, 2018 - 12:21:am
topbanner

കരച്ചില്‍ കേട്ട് മടുത്തു; 30 വര്‍ഷം മുന്‍പ് 18 ദിവസം പ്രായമുള്ള മകനെ കൊന്ന കേസില്‍ അമ്മ പിടിയില്‍

suji
 കരച്ചില്‍ കേട്ട് മടുത്തു; 30 വര്‍ഷം മുന്‍പ് 18 ദിവസം പ്രായമുള്ള മകനെ കൊന്ന കേസില്‍ അമ്മ പിടിയില്‍

30 വര്‍ഷം മുന്‍പ് മകനെയും, മറ്റ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ അമ്മയ്‌ക്കെതിരെ തെളിവ് നല്‍കി മകള്‍. അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സ്വദേശിനി നാന്‍സി മോറോണെസ് മനസ്സില്‍ ഒളിപ്പിച്ച രഹസ്യം മകളോട് വെളിപ്പെടുത്തിയതാണ് വിനയായത്. 1980ല്‍ സ്വന്തം മകനെ മാലിന്യ ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതായി അമ്മ വെളിപ്പെടുത്തിയെന്ന് മകള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

1984, 1985 വര്‍ഷങ്ങളിലാണ് മറ്റ് രണ്ട് കുട്ടികളെ നാന്‍സി കൊന്നത്. പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ നല്‍കിയത്. മകനെ ശ്വാസം മുട്ടിച്ചല്ല വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു എന്നാണ് നാന്‍സി വ്യക്തമാക്കിയത്. 18 ദിവസം മാത്രം കുഞ്ഞിന് പ്രായമുള്ളപ്പോഴായിരുന്നു ഇത്.

ഇതിന് ശേഷം ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കാന്‍ നാന്‍സിയെ ഏല്‍പ്പിച്ചു. ഈ കുഞ്ഞും കൊല്ലപ്പെട്ടു. പുതപ്പ് ഉപയോഗിച്ചായിരുന്നു ഈ കൊല. എന്നാല്‍ ഇതിലും തെളിവ് ലഭിക്കാതെ പോയതോടെ ഇവര്‍ രക്ഷപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷം 11 ആഴ്ച പ്രായമുള്ള കുഞ്ഞിനെയും ഇവര്‍ വകവരുത്തി. പക്ഷെ ഈ കേസിലും സാധാരണ മരണമായി വിധിക്കപ്പെട്ടു.

മകനെ എളുപ്പത്തില്‍ പരലോകത്തേക്ക് എത്തിക്കാനാണ് വെള്ളം ഉപയോഗിച്ചതെന്ന് നാന്‍സി വെളിപ്പെടുത്തി. കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ തോന്നുന്ന രോഷത്തിലാണ് ഇതെല്ലാം ചെയ്തതത്രേ. ആരും അറിയാതെ പോകുമായിരുന്ന കൊലപാതകങ്ങള്‍ സ്വന്തം മകളിലൂടെ തന്നെ പുറത്തുവന്നതോടെയാണ് നാന്‍സി കുരുക്കിലായത്.

 

Read more topics: killed, cry,babies
English summary
Woman who killed her son and 2 other babies because she couldnt stand the crying
topbanner

More News from this section

Subscribe by Email