topbanner
Sunday February 18th, 2018 - 4:48:am
topbanner
Breaking News

ഹാന്‍ഡ് ബാഗിലെ പണം മോഷ്ടിക്കപ്പെടുമോ എന്ന പേടി ; റെയ്ല്‍വേ സ്റ്റേഷനിലെ സ്‌കാനറിലൂടെ കയറി ഇറങ്ങി യാത്രക്കാരി

suji
ഹാന്‍ഡ് ബാഗിലെ പണം മോഷ്ടിക്കപ്പെടുമോ എന്ന പേടി ; റെയ്ല്‍വേ സ്റ്റേഷനിലെ സ്‌കാനറിലൂടെ കയറി ഇറങ്ങി യാത്രക്കാരി

സ്‌കാനറിലൂടെ കടത്തിവിടുമ്പോള്‍ പണം മോഷ്ടിക്കപ്പെടുമോ എന്ന പേടി. സൗത്ത് ചൈനയിലെ ഒരു റെയ്ല്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയായ യുവതി പണമടങ്ങിയ ബാഗിനൊപ്പം സ്‌കാനിങ്ങിന് വിധേയയായയി. അവര്‍ കാണിച്ച മണ്ടത്തരം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

തന്റെ കണ്‍മുന്നില്‍ നിന്നും ഹാന്‍ഡ്ബാഗ് അപ്രത്യക്ഷമാകാന്‍ സമ്മതിക്കില്ലെന്ന വാശിയിലാണ് ഈ യുവതി സെക്യൂരിറ്റി സ്‌കാനറിലൂടെ കയറിയിറങ്ങിയത്. ഇപ്പോള്‍ ട്രാക്കില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഇവരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. തങ്ങളുടെ ബാഗേജുകള്‍ സ്വന്തമാക്കാന്‍ കാത്തുനില്‍ക്കുന്ന മറ്റ് യാത്രക്കാരെ കൂടി അമ്പരപ്പിച്ചാണ് യുവതി കണ്‍വേയര്‍ ബെല്‍റ്റിലൂടെ മറുവശത്ത് എത്തിയത്.

ഈ വീഡിയോ മൂന്ന് മില്ല്യണ്‍ ജനങ്ങള്‍ ഇതുവരെ കണ്ടുകഴിഞ്ഞു. തന്റെ ബാഗിലുള്ള പണം ആരെങ്കിലും കവരുമെന്നായിരുന്നു ഇവരുടെ ഭയം. എന്നാല്‍ പണത്തിന് വേണ്ടി സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്തിയ യാത്രക്കാരിയെ ഇന്റര്‍നെറ്റ് ലോകം പരിഹസിക്കുകയാണ്. ഇത്തരം മെഷിനുകളിലെ അതിശക്തമായ എക്‌സ്‌റേ ശരീരത്തിന് ദോഷമാണ്.

ചൈനയില്‍ ലൂണാര്‍ ന്യൂഇയര്‍ ആഘോഷിക്കുന്നതിനാല്‍ റെയില്‍വെ സ്‌റ്റേഷനിലും പൊതു ഇടങ്ങളിലും വന്‍ തിരക്കാണ്. ഇതുമൂലം പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

 

Read more topics: china, women, X-ray scanner , money
English summary
Woman in China rides through X-ray scanner with purse to protect her money
topbanner

More News from this section

Subscribe by Email