Friday September 21st, 2018 - 7:28:pm
topbanner

സൗദിയിലേക്ക് പോകുന്നവര്‍ സൂക്ഷിക്കൂ ; തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

suji
സൗദിയിലേക്ക് പോകുന്നവര്‍ സൂക്ഷിക്കൂ ; തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സൗദിയിലേക്കു പോകുന്ന യുഎസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് .സൗദിയ്ക്ക് നേരെ തീവ്രവാദ ആക്രമണ ഭീഷണിയുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ് .തുടര്‍ച്ചയായി തീവ്രവാദ ആക്രമണ ഭീഷണിയുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നു.

തീവ്രവാദി ആക്രമണമോ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമോ ഉണ്ടായേക്കാം.അതിനാല്‍ യുഎസ് പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.സൗദിയിലെ പ്രധാന നഗരമായ റിയാദ്,ജിദ്ദ,ദഹ്രം എന്നിവിടങ്ങളാലാണ് ഭീഷണിയുള്ളത് .അപ്രതീക്ഷിത ആക്രമണം സംഭവിച്ചേക്കാം.പള്ളികള്‍,മതപരമായ കേന്ദ്രങ്ങള്‍ ,പാശ്ചാത്യര്‍ സഞ്ചരിക്കാനിടയുള്ള കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരിക്കും ആക്രമണം നടക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read more topics: saudi, us ,attack
English summary
US warns of risk of travelling in saudi
topbanner

More News from this section

Subscribe by Email