topbanner
Tuesday September 19th, 2017 - 8:45:pm
topbanner

റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കാത്തവര്‍ വിഢികളെന്ന് ട്രംപ്

NewsDesk
റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കാത്തവര്‍ വിഢികളെന്ന് ട്രംപ്

റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കാത്തവര്‍ വിഢികളെന്ന് ട്രംപ് . പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കാന്‍ റഷ്യന്‍ ഇടപെടലുണ്ടായതായുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെതിരെ കടുത്തഭാഷയിള്‍ വിമര്‍ശവുമായി ഡൊണാള്‍‌ഡ് ട്രംപ്.

റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കാത്തവര്‍ ബുദ്ധിശൂന്യരും വിഢികളുമാണ്. സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് കുറ്റപ്പെടുത്തേണ്ടത് ഡെമോക്രാറ്റുകളുടെ ഉദാസീനതയെ ആണെന്നും ട്രംപ് ആരോപിച്ചു.

ട്വിറ്ററില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ട ട്വീറ്റുകള്‍‌ വഴിയാണ് ട്രംപ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ കടന്നാക്രമിച്ചത്. റഷ്യയുമായി നല്ല ബന്ധം ഉണ്ടാക്കുന്നത് മോശം കാര്യമല്ല. വിഢികളും ബുദ്ധിശൂന്യരുമാണ് അത് വേണ്ടെന്ന് വയ്ക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടെങ്കില്‍ അതിന് അവസരം ഒരുക്കിയത് ഡെമോക്രറ്റുകളുടെ ഉദാസീനതയാണ്. താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ റഷ്യയില്‍ നിന്ന് അമേരിക്കക്ക് കൂടുതല് ആദരവ് കിട്ടുമെന്നും ട്രംപിന്റെ ട്വീറ്റിലുണ്ട്.

ഹിലരി ക്ലിന്റന്റെ പാര്‍ട്ടിയായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ സമിതി അംഗങ്ങളുടെ ഇ മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ താല്‍പര്യങ്ങളാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത്. റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ട്രംപ് പ്രചരണ വേളയില്‍ പറഞ്ഞിരുന്നു. ട്രംപിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ റഷ്യക്ക് സ്വീകാര്യമാവുകയും ചെയ്തതിനാല്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍റന്‍റെ പ്രതിഛായ മോശമാക്കുന്നതിന് റഷ്യ ശ്രമിച്ചെന്നാണ് ആരോപണം.

Read more topics: US, Russia, Donald Trum
English summary
Donald Trump says only 'stupid people' would oppose closer US ties with Russia
topbanner topbanner

More News from this section

Subscribe by Email