Wednesday November 21st, 2018 - 12:00:am
topbanner

ചൈന നിര്‍മ്മാണം വീണ്ടും തുടങ്ങിയിട്ടും ദോക്ലായില്‍ ഇന്ത്യ കണ്ണടയ്ക്കുകയാണ് ; യുഎസ്

suji
ചൈന നിര്‍മ്മാണം വീണ്ടും തുടങ്ങിയിട്ടും ദോക്ലായില്‍ ഇന്ത്യ കണ്ണടയ്ക്കുകയാണ് ; യുഎസ്

ദോക് ലാമില്‍ നിര്‍ത്തി വച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചൈന പുനരാരംഭിച്ചതായി യുഎസ്. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതെ കണ്ണടയ്ക്കുന്ന നിലപാടാണ് ഇന്ത്യയും ഭൂട്ടാനും സ്വീകരിക്കുന്നതെന്ന് യുഎസ് സെനറ്റ് അംഗം ആന്‍ വാഗ്നര്‍ ആരോപിച്ചു. എന്നാല്‍ ഇന്ത്യ പ്രസ്താവന കള്ളി കളഞ്ഞു. സൗത്ത് ചൈന കടലിലെ ചൈനീസ് സൈനീക കടന്നുകയറ്റം സംബന്ധിച്ച സെനറ്റ് ചര്‍ച്ചയ്ക്കിതെയാണ് ദോക് ലാ വിഷയവും ഉയര്‍ന്നുവന്നത്.

ഭൂട്ടാന് സമീപം ഇന്ത്യ ചൈന അതിര്‍ത്തിയിലെ തര്‍ക്ക ഭൂമിയാണ് ദോക് ലാ. ഇരു രാജ്യങ്ങളുടേയും സൈനീകര്‍ കഴിഞ്ഞ വര്‍ഷം 73 ദിവസത്തോളം സംഘര്‍ഷത്തിലായിരുന്നു. യുദ്ധത്തിലോക്ക് വരെ നയിക്കുമെന്ന ആശങ്ക നിലനിന്നു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചൈനയുടെ റോഡ് നിര്‍മ്മാണമാണ് പ്രശ്‌നം. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈന തീരുമാനിച്ചു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

എന്നാല്‍ പ്രസ്താവന കേന്ദ്രം തള്ളി. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സമാധാന ചര്‍ച്ചയുണ്ടായ ശേഷം ഈ സ്ഥിതി വിശേഷമാണ് ദോക്ലായില്‍ തുടരുന്നതെന്ന് വി കെ സിങ് രാജ്യസഭയില്‍ വ്യക്തമാക്കി .

English summary
US official claims China resumed Doklam activities India says status quo prevails
topbanner

More News from this section

Subscribe by Email