Sunday September 23rd, 2018 - 2:07:pm
topbanner

യുഎഇയില്‍ സ്വകാര്യ മേഖലക്ക് മൂന്നു ദിവസത്തെ അവധി, ഒമാനില്‍ അഞ്ചു ദിവസവും

Anju NC
യുഎഇയില്‍ സ്വകാര്യ മേഖലക്ക് മൂന്നു ദിവസത്തെ അവധി, ഒമാനില്‍ അഞ്ചു ദിവസവും

ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖയക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ അവധി പ്രഖ്യാപിച്ചു. യു.എ.ഇ ദേശീയ ദിനം, നബിദിനം, അനുസ്മരണ ദിനം എന്നിവ പ്രമാണിച്ചാണ് മനുഷ്യവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 29ന് ശേഷം ഡിസംബര്‍ നാലിനായിരിക്കും പൊതുമേഖല സ്ഥാപനങ്ങള്‍ തുറക്കുക.

ഒമാനില്‍ അഞ്ചു ദിവസത്തെ അവധി

ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനിലെ പൊതു-സ്വകാര്യ മേഖലകളില്‍ അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്ന്,നാല് തീയതികളിലാണ് ദേശീയ അവധി ദിനങ്ങള്‍. അഞ്ചാം തീയതി ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും. ഒന്നും രണ്ടും വാരാന്ത്യ അവധി ദിനങ്ങളാണ്.

English summary
UAE private sector holidays declared
topbanner

More News from this section

Subscribe by Email