Sunday September 23rd, 2018 - 2:20:am
topbanner

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ യുഎഇ

jithin
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ യുഎഇ

ദുബൈയ്: ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാധ്യമങ്ങളുടെ കടന്നുകയറ്റം നിയന്ത്രിച്ച് കൊണ്ട് യുഎഇയില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി.മാഗസിനുകളുടെയും പത്രങ്ങളുടെയും സമാന ലൈസന്‍സ് തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും, സാമൂഹിക മാധ്യമങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും സ്വന്തമാക്കേണ്ടതെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ അറിയിച്ചു.

ലൈസന്‍സില്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെ ബിസിനസ് പ്രോമോഷന്‍ നടത്തുന്നതും പുതിയ ഇലക്ട്രോണിക്‌സ് മാധ്യമ നിയമം വിലക്കുന്നു. വാര്‍ത്താ വെബ്‌സൈറ്റുകള്‍, ഇലക്ട്രോണിക് പബ്ലിഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവക്കും ലൈസന്‍സ് ആവശ്യമാണ്. അതേസമയം, ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത മാധ്യമങ്ങളായ ടെലിവിഷന്‍, റേഡിയോ, പത്രം, മാഗസിന്‍ എന്നിവയുടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് ആവശ്യമില്ല.

ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ബ്രാന്‍ഡ് ബിസിനസ് പോസ്റ്റുകള്‍ വഴി നിരവധി ഫോളോവേഴ് സുള്ള വ്യക്തികളും സെലിബ്രിറ്റികളും വന്‍തോതില്‍ വരുമാനം നേടുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരത്തെ നിയമം മൂലം നിയന്ത്രിച്ചിരുന്നില്ല.

സര്‍ക്കാര്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവയുടെ വെബ്‌സൈറ്റുകളും ലൈസന്‍സ് ബാധമകല്ല. പുതിയ നിയമപ്രകാരം ഓണ്‍ലൈന്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെല്ലാം ഈ വര്‍ഷം ജൂണിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നേടണം. നിയമം ലംഘിച്ചാല്‍ 5000 ദിര്‍ഹം വരെ പിഴ ലഭിക്കും. വെബ് സൈറ്റ് അക്കൗണ്ട് അടച്ചുപൂട്ടും.

Read more topics: UAE, license, online, media
English summary
UAE to license online media
topbanner

More News from this section

Subscribe by Email