Thursday October 18th, 2018 - 6:51:am
topbanner
Breaking News

ഷോപിയാനില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടു പോയി

Aswani
ഷോപിയാനില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടു പോയി

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ നിന്ന് മൂന്ന് സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പോലീസ് ഉദ്യോഗസ്ഥരോട് രാജിവെക്കണമെന്ന് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഹിസ്ബുല്‍ മുജാഹിദിന്റെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പോലീസുകാരെ ഭീഷണപ്പെടുത്തിയിരുന്നു. ഒന്നുകില്‍ രാജിവെക്കുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാകുക എന്ന് കശ്മീരി ഭാഷയിലുള്ള വീഡിയോ വഴിയാണ് തീവ്രവാദികള്‍ ഭീഷണി മുഴക്കിയത്.

ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണ കശ്മീരില്‍ നിന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും എട്ട് കുടുബാംഗങ്ങളെയും തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നാലെയാണ് വീണ്ടും തട്ടിക്കൊണ്ടു പോകല്‍ നടന്നത്. അതേസമയം 12 ഓളം തീവ്രവാദികളുടെ കുടുംബാംഗങ്ങളെ വിട്ടയച്ചാണ് നേരത്തെ പൊലീസുകാരെയും കുടുംബാംഗങ്ങളെയും പോലീസിന് രക്ഷിക്കാനായത്.

 

 

English summary
Three militants were kidnapped by terrorist in Shopian
topbanner

More News from this section

Subscribe by Email