Monday July 23rd, 2018 - 5:33:am
topbanner
Breaking News

രക്ഷാപ്രവർത്തനം മൂന്നാം ദിവസം : അഞ്ചു പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു

renjini
രക്ഷാപ്രവർത്തനം മൂന്നാം ദിവസം : അഞ്ചു പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക്.തായ് നേവി പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച് ഇപ്പോള്‍ ഗുഹയില്‍ ബാക്കിയുള്ള പരിശീലകനെയും നാലു കുട്ടികളെയും രക്ഷിക്കാനുള്ള നടപടികള്‍ രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചു.മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി മുതലാക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ബാക്കിയുള്ള അഞ്ചുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ശക്തമായ അടിയൊഴുക്ക് ഇതിനു വെല്ലുവിളിയാകുന്നുണ്ട്.  രണ്ടു ദിവസം പിന്നിട്ട രക്ഷാദൗത്യത്തില്‍ എട്ടു കുട്ടികളെ ഗുഹയ്ക്കു പുറത്തെത്തിച്ചിരുന്നു. രണ്ടാംദിവസമായ തിങ്കളാഴ്ച നാല് കുട്ടികളെക്കൂടി രക്ഷപ്പെടുത്തി. ബാക്കിയുള്ള അഞ്ചു പേരാണ് ഗുഹയ്ക്ക് നാലു കിലോമീറ്റര്‍ അകത്ത് പെട്ടിരിക്കുന്നത്.

ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. രക്ഷപ്പെടുത്തിയ കുട്ടികളുടെ പേരും വിവരങ്ങളും അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചികിത്സയിലുള്ള കുട്ടികളെ മാതാപിതാക്കളുടെ അടുത്തെത്തിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചിയാങ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോങ്സാക് ഒസാട്ടാനാകോണ്‍ പറഞ്ഞു. മാതാപിതാക്കളുമായി അടുത്തിടപഴകുന്നത് കുട്ടികളില്‍ അണുബാധയുണ്ടാക്കിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാലാണിത്. 

Read more topics: Thailand, football team, cave
English summary
One of the football team who was trapped in a cave in Thailand
topbanner

More News from this section

Subscribe by Email