Sunday November 18th, 2018 - 10:37:pm
topbanner

മാധ്യമങ്ങളുടെ ചൊറിച്ചില്‍ മടുത്തു തായ് പ്രധാനമന്ത്രി സ്വന്തം ഫ്‌ളെക്‌സ് വെച്ച് സ്ഥലംവിട്ടു

suji
മാധ്യമങ്ങളുടെ ചൊറിച്ചില്‍ മടുത്തു തായ് പ്രധാനമന്ത്രി സ്വന്തം ഫ്‌ളെക്‌സ് വെച്ച് സ്ഥലംവിട്ടു

തായ്‌ലന്‍ഡില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി പറയാന്‍ സ്വന്തം അളവിലുള്ള കട്ടൗട്ട് സ്ഥാപിച്ച് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ച. തന്നെ ചോദ്യം ചെയ്യാതെ കട്ടൗട്ടിനോട് ചോദ്യങ്ങള്‍ ആരായാന്‍ ആവശ്യപ്പെട്ട് പ്രയുത് സ്ഥലം കാലിയാക്കി. സര്‍ക്കാര്‍ ഹൗസില്‍ പത്രക്കാരെ അമ്പരപ്പിച്ചായിരുന്നു തായ് പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടം.

ചില്‍ഡ്രന്‍സ് ഡേ സംബന്ധിച്ച പരിപാടികളെക്കുറിച്ച് സംസാരിച്ച ശേഷമായിരുന്നു പ്രയുത് കട്ടൗട്ട് മുന്നോട്ട് വെച്ചത്. രാജ്യത്ത് കത്തിനില്‍ക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മുന്‍പായിരുന്നു ഈ കലാപരിപാടി. രാഷ്ട്രീയവും, സംഘര്‍ഷവുമായി എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍ ഇദ്ദേഹത്തോട് ചോദിക്കാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ കമന്റ്.

2014ല്‍ രക്തകലുഷിതമല്ലാത്ത അട്ടിമറിയിലൂടെയാണ് ജനറലായിരുന്ന പ്രയുത് അധികാരം പിടിച്ചത്. തെരുവില്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ജനം ഇദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ സൈനികഭരണം പിടിമുറുക്കിയതോടെ കടുത്ത ആരോപണങ്ങളാണ് സര്‍ക്കാര്‍ നേരിടുന്നത്.

പത്രസമ്മേളനത്തിനിടെ സൗണ്ട് ടെക്‌നീഷ്യന്റെ ചെവിക്ക് പിടിച്ചും, ക്യാമറാമാന് നേരെ പഴത്തൊലി എറിഞ്ഞും, ഭീഷണിപ്പെടുത്തിയും, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പത്രക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നുമൊക്കെയുള്ള ഭീഷണികള്‍ നടത്തി പ്രയുത് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

 

Read more topics: Thai pm, cardboard cutout,reporter
English summary
Thai pm places cardboard cutout of himself in front of reporters tells them ask this guy
topbanner

More News from this section

Subscribe by Email