മാഡ്രിഡ്: ആക്ടിങ് പ്രധാനമന്ത്രി മരിയാനോ രജോയ് തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെ സ്പെയിനിലെ സര്‍ക്കാര്‍ രൂപീകരണം വീണ്ടും പരാജയപ്പെട്ടു. രാഷ്ട്രീയ അനിശ്ചിതത്വം നേരിടുന്ന സ്പെയിനില്‍ മൂന്നാമത്തെ പൊതു തെരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 350 അംഗ പാര്‍ലമെന്റില്‍ 123 സീറ്റ് സ്വന്തമാക്കിയ പീപ്പിള്‍സ് പാര്‍ട്ടി (പി.പി) ജൂണില്‍ നടന്ന രണ്ടാമത്തെ തെരഞ്ഞടുപ്പില്‍ 137 സീറ്റ് നേടിയിരുന്നു. അന്ന് രജോയുടെ വലതുപക്ഷ കക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. മുഖ്യ എതിരാളികളായ സോഷ്യലിസ്റ്റ് പാര്‍ട്ടി 85 സീറ്റുകളായിരുന്നു നേടിയത്. ഇത്തവണ 170 സീറ്റുകള്‍ നേടിയെങ്കിലും 176 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
യൂറോ സോണിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാഷ്ട്രമായ സ്പെയിനിലാണ് ഇത്തരമൊരു രാഷ്ട്രീയ അനിശ്ചിതത്വം വീണ്ടുമുണ്ടായിരിക്കുന്നത്. പാര്‍ലമെന്റ് രൂപീകരണത്തിന് എട്ടാഴ്ച മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിനു മുന്‍പ് തീരുമാനത്തിലെത്താനായിട്ടില്ലെങ്കില് അടുത്ത തെരഞ്ഞെടുപ്പ് ക്രിസ്മസ് ദിനമായ ഡിസംബര്‍ 25നു നടക്കാനാണ് സാധ്യത.
അമുസ്ലീങ്ങളോട് ചിരിക്കരുത്, മിണ്ടരുത്; ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കുന്നു
അശ്ലീല ചിത്രം കാണുന്നവരെ കുടുക്കാന്‍ വെബ്സൈറ്റ് വരുന്നു
മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തേടി ദിലീപ്