topbanner
Friday January 20th, 2017 - 9:30:pm
topbanner

എമിറേറ്റ്സ് വിമാനത്തിൽ പാമ്പ്

NewsDesk
എമിറേറ്റ്സ് വിമാനത്തിൽ പാമ്പ്

എമിറേറ്റ്സ് വിമാനത്തിൽ പാമ്പ് . മസ്ക്കറ്റിൽ നിന്നും ദുബായിലേക്കു പോകേണ്ട എമിറേറ്റ്സ് വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. സീറ്റിനു മുകളിലായി യാത്രക്കാർ ബാഗേജുകൾ സൂക്ഷിക്കുന്ന സ്ഥലത്താണ് ജീവനക്കാർ ഇഴഞ്ഞു പോകുന്ന പാമ്പിനെ കണ്ടത്. ഇതേ തുടർന്ന് വിമാനം റദ്ദാക്കി.

പാമ്പിനെ നീക്കം ചെയ്ത ശേഷം സർവീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് പ്രതിനിധികൾ അറിയിച്ചു. ക്ലീനിങ്ങ് വിഭാഗത്തെയും എൻജിനീയറിങ്ങ് വിഭാഗത്തെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ കമ്പനി അധികൃതർ യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിന് നിരുപാധികം ക്ഷമാപണവും നടത്തി.

ദുബായിയിൽ ഇതിനു മുന്‍പ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. വിമാനത്തിൽ കയറിക്കൂടിയ പാമ്പ് ഏതു വിഭാഗത്തിൽ പെട്ടതാണെന്നു വ്യക്തമല്ല.

Read more topics: Emirates, flight, Dubai
English summary
Snake on a plane cancels Emirates flight to Dubai