Sunday May 26th, 2019 - 2:49:am
topbanner
topbanner

സഹപ്രവര്‍ത്തകയോട് ലൈംഗിക ജീവിതത്തെപ്പറ്റി അന്വേഷണം: എയര്‍ ഇന്ത്യയിലെ പൈലറ്റിനെതിരെ ലൈംഗിക പീഡന പരാതി

Raji Mejo
 സഹപ്രവര്‍ത്തകയോട് ലൈംഗിക ജീവിതത്തെപ്പറ്റി അന്വേഷണം: എയര്‍ ഇന്ത്യയിലെ പൈലറ്റിനെതിരെ ലൈംഗിക പീഡന പരാതി

ന്യൂഡല്‍ഹി : പൈലറ്റിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. തന്റെ ലൈംഗിക ജീവിതം ഉള്‍പ്പെടെ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യ ചോദ്യങ്ങള്‍ ഇയാള്‍ ചോദിച്ചു എന്നു കാട്ടി ഒരു വനിതാ പൈലറ്റ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മുതിര്‍ന്ന പൈലറ്റിനെതിരെ പ്രത്യേക അന്വേഷണത്തിനും എയര്‍ ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ മെയ് 5 ന് ഹൈദരാബാദില്‍ ഒരു പരിശീലന പരിപാടി കഴിഞ്ഞ് ഒരുമിച്ച് അത്താഴം കഴിക്കാന്‍ പരിശീലകനായ പൈലറ്റ് ക്ഷണിച്ചിരുന്നു. അദ്ദേഹത്തൊടൊപ്പം പലതവണ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ മാന്യനായാണ് തോന്നിയത്.അതുകൊണ്ട് തന്നെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാനായി അദ്ദേഹത്തിനൊപ്പം പോയി എന്നാണ് പരാതിയില്‍ പറയുന്നത്. എട്ടു മണിയോടെ ഒരു റെസ്റ്ററന്റിലെത്തി.ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ പെരുമാറ്റം പരിധി വിട്ടതെന്നാണ് വനിതാ പൈലറ്റ് പറയുന്നത്.

'തന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും അതുമൂലം താന്‍ എത്ര മനോവിഷമം അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞാണ് അയാള്‍ സംസാരം തുടങ്ങിയത്. പിന്നീട് ചോദ്യങ്ങള്‍ എന്നോടായി.. ഭര്‍ത്താവില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നായിരുന്നു ചോദ്യം.എല്ലാ ദിവസവും ശാരീരിക ബന്ധം വേണമെന്നില്ലേയെന്നും അയാള്‍ ചോദിച്ചു. സംസാരം പരിധി വിട്ടപ്പോള്‍ സംസാരിക്കാന്‍ താത്പ്പര്യമില്ലെന്നറിയിച്ച് താന്‍ അവിടെ നിന്ന് മടങ്ങിയെന്നാണ് പരാതി.

 

English summary
Sexual harassment complaint against Air India pilot
topbanner

More News from this section

Subscribe by Email