topbanner
Saturday November 25th, 2017 - 9:24:am
topbanner
Breaking News

സ്ഥാനപതിയുടെ കൊല: സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചതായി വ്‌ളാദ്മിര്‍ പുടിന്‍

sadk
സ്ഥാനപതിയുടെ കൊല: സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചതായി വ്‌ളാദ്മിര്‍ പുടിന്‍

മോസ്‌കോ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി ആന്‍ഡ്രെ കര്‍ലോവ് അങ്കാറയില്‍ വെടിയേറ്റു മരിച്ച സാഹചര്യത്തില്‍ രാജ്യസുരക്ഷ ശക്തമാക്കാന്‍ ഉത്തരവിട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. റഷ്യയുടെ സുരക്ഷക്ക് ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരരില്‍ നിന്ന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരസുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ സ്‌പെഷല്‍ സര്‍വീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശങ്ങളിലും രാജ്യത്തെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികളുമായി സഹകരിച്ചാവും സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക. സ്ഥാനപതിയുടെ കൊല ഭീകരാക്രമണമായാണ് റഷ്യ കാണുന്നതെന്നും പുടിന്‍ വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും തുര്‍ക്കിയും ഭീകരത ഉന്മൂലനംചെയ്യാന്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തുര്‍ക്കിയും ഇറാനുമായി റഷ്യ ചര്‍ച്ച ത്വരിതപ്പെടുത്തിയ സാഹചര്യത്തിലാണ് അങ്കാറയിലെ ആര്‍ട്ട് ഗ്യാലറിയില്‍ പ്രസംഗിക്കവേ ആന്‍ഡ്രെക്ക് വെടിയേറ്റത്. കൊലപാതകത്തെക്കുറിച്ച് റഷ്യ തുര്‍ക്കി സംയുക്ത സംഘം അന്വേഷണം ശക്തമാക്കിയിരിക്കയാണ്.

 

Read more topics: Russia, Ambassador, Murder, statement
English summary
Russia, Ambassador, Murder, statement, Putin
topbanner topbanner

More News from this section

Subscribe by Email