topbanner
Sunday March 26th, 2017 - 6:22:pm
topbanner

വനിതാ മാധ്യമപ്രവര്‍ത്തകയെ ഐസിസ് കൊലപ്പെടുത്തി

NewsDesk
വനിതാ മാധ്യമപ്രവര്‍ത്തകയെ ഐസിസ് കൊലപ്പെടുത്തി

ദമാസ്‌കസ്: സോഷ്യല്‍ മീഡിയകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഐസിസിന്റെ ക്രൂരതകള്‍ പുറംലോകത്തെത്തിച്ച സിറയന്‍ മാധ്യമപ്രവര്‍ത്തക റുഖിയാ ഹസനെ ഐസിസ് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ജുലൈ 21നു ശേഷം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അപ്രത്യക്ഷയാണ്. റഖാ നഗരത്തില്‍നിന്ന് കാണാതായി ആറുമാസത്തിനുശേഷം ജനുവരി രണ്ടിന് ഐ.എസ് തന്നെയാണ് റുഖിയ ഹസനെ വധിച്ച വിവരം കുടുംബത്തെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തനിക്ക് വധ ഭീഷണി ഉള്ളതായും ഏതു നിമിഷവും അപകടത്തിലാവാന്‍ സാദ്ധ്യതയുണ്ടെന്നും റുഖിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ ഐ.എസ് ഭരണത്തില്‍ കീഴിലെ കാര്യങ്ങള്‍ പങ്കിട്ടിരുന്ന റുഖിയ, റഖായില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read more topics: Isis, Ruqia Hassan, journalist
English summary
Ruqia Hassan: Isis executes first female citizen journalist in Raqqa
topbanner topbanner

More News from this section

Subscribe by Email