Tuesday October 23rd, 2018 - 7:23:am
topbanner
Breaking News

ലോക ജനത കണ്ണീരോടെ കണ്ടവീഡിയോ ...; ആറ് വയസുള്ള ഇരട്ട കുട്ടികളെ ക്രൂരമായി മർദ്ദിച്ച മാതാവ് പിടിയിൽ

renjini
ലോക ജനത കണ്ണീരോടെ കണ്ടവീഡിയോ ...; ആറ് വയസുള്ള ഇരട്ട കുട്ടികളെ ക്രൂരമായി മർദ്ദിച്ച മാതാവ് പിടിയിൽ

റിയാദ്: ലോകക ജനതകണ്ണീരോടെ കണ്ടവീഡിയോ ..ആറ് വയസ്സുളള ഇരട്ടകുട്ടികളെ കൊല്ലാക്കൊല ചെയ്യുന്ന ക്രൂരയായ മാതാവ് സൗദി സ്വദേശിനിയാണെന്ന് കണ്ടെത്തി. മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്. ആറ് വയസ്സ് മാത്രം പ്രായമുളള രണ്ട് പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഒരു കുഞ്ഞിന്റെ കഴുത്തില്‍ പിടിച്ച് ഞെരിക്കുന്നതും കുട്ടിയുടെ കണ്ണുകള്‍ പുറത്തേക്ക് തളളിവരുന്നതും വേദനാജനകമായ കാഴ്ചയായിരുന്നു. മറ്റൊരു കുട്ടിയുടെ മുഖത്തിനും കവിളിലും മാറി മാറി മര്‍ദ്ദിക്കുന്നതും ഹൃദയവേദനയോടെയാണ് കണ്ടത്.

സൊമാലിയില്‍ നിന്നും സൗദിയിലേക്ക് എത്തിയ സ്ത്രീയാണ് സ്വന്തം മക്കളോട് ക്രൂരത കാട്ടിയതെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു.യെമന്‍ സ്വദേശിയായ മൊഹാനന്ദ് അല്‍ ഹാഷ്ദിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ഇയാളെ ട്രാക്ക് ചെയ്ത് പൊലീസ് എത്തിയതോടെ കുട്ടികളെയും അമ്മയെയും കണ്ടെത്താനായി. സൊമാലി സ്വദേശിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ടാണ് സൗദിയിലെത്തിയത്.

സൗദിയില്‍ മറ്റൊരു യെമിനി സ്വദേശിയുമായി വിവാഹം കഴിക്കാനും ഇവര്‍ തീരുമാനിച്ചു. ബന്ധം വേര്‍പ്പെട്ടതോടെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച സ്ത്രീ കുട്ടികളെ മര്‍ദ്ദിക്കുന്ന വിഡിയോ കാണിച്ച് ഭര്‍തൃവീട്ടില്‍ നിന്നും പണം തട്ടാനായിരുന്നു ശ്രമം. വിഡിയോ ഭര്‍തൃപിതാവിന് ഷെയര്‍ ചെയ്തതോടെ അദ്ദേഹം ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിതാവും കുടുംബവും വന്ന് കുട്ടികളെ ഏറ്റെടുക്കുകയും ചെയ്തു.

Read more topics: Riyadh, twin, child, beaten,mother
English summary
A six-year-old twin child was beaten to death by his mother
topbanner

More News from this section

Subscribe by Email