Saturday September 22nd, 2018 - 7:01:am
topbanner

ഒരിക്കലും മായാത്ത ചിരിയുമായ് സിസ്റ്റര്‍ സിസിലിയ

Dil
ഒരിക്കലും മായാത്ത ചിരിയുമായ് സിസ്റ്റര്‍ സിസിലിയ

പുഞ്ചിരിയോടെ കാന്‍സറിനെ നേരിടുക എന്ന വാചകം സത്യമാകുകയാണ് സിസിലിയ മരിയ എന്ന കന്യാസ്ത്രീയുടെ കാര്യത്തില്‍. അര്‍ജന്റീനയിലെ ആശുപ്രത്രിയില്‍ രോഗത്തിന്റെ കടുത്ത വേദനകളറിഞ്ഞ് മരണത്തിനു കീഴങ്ങുമ്പോഴും ചിരിച്ച മുഖത്തോടെ പ്രാര്‍ഥിക്കുന്ന 43 വയസുകാരിയായ സിസ്റ്റര്‍ സിസിലിയയുടെ ചിത്രങ്ങള്‍ മരണശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സെന്റ് തെരേസ ആന്‍ഡ് ജോസഫ് മൊണാസ്ട്രിയിലെ അന്തേവാസിയായിരുന്ന ഇവര്‍ കഴിഞ്ഞ 22 നാണ് മരണത്തിന് കീഴടങ്ങിയത്. 26-ാം വയസില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിസിലിയ ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ തീരുമാനിക്കുന്നത്. 13 വര്‍ഷം മുമ്പ് തിരുവസ്ത്രം സ്വീകരിച്ചു. ഏതാനും വര്‍ഷം മുന്‍പാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ച് രോഗബാധിതയായി ആറുമാസമായി ചികിത്സയിലായിരുന്നു.രണ്ടാഴ്ച മുമ്പാണ് രോഗം ഗുരുതരമായത്. കിടപ്പിലാകുന്നതിനു മുമ്പുവരെ വയലിനില്‍ പ്രാര്‍ഥനാഗീതങ്ങള്‍ വായിക്കുന്നത് സിസിലിയ മുടക്കിയിരുന്നില്ല.

''നീണ്ട നാളത്തെ വേദനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വിരാമമിട്ട് ഞങ്ങളുടെ പ്രിയപ്പെട്ടവള്‍ നിന്നില്‍ ഉറങ്ങിയിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്റെ തൊട്ടടുത്ത് അവള്‍ക്ക് സ്ഥാനമുണ്ടാകുമെന്നുറപ്പ്.കണ്ണീരല്ല, നിനക്കായി പ്രാര്‍ഥനയും സ്‌നേഹവും തന്നയക്കുന്നു...'' സിസിലിയയുടെ മരണം സ്ഥിരീകരിച്ച് മഠം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ആശുപത്രികിടക്കയില്‍ വച്ച് മരണാനന്തര കര്‍മങ്ങളെ പറ്റി സിസിലിയ കുറിച്ചുവച്ചത്.ഇങ്ങനെയായിരുന്നു, ''പ്രാര്‍ഥനയോടെ വേണം എന്നെ യാത്രയാക്കാന്‍. അവസാനിക്കാത്ത ആഘോഷങ്ങളോടെയും. അവയില്‍ കണ്ണീര്‍നനവ് പാടില്ല...'' പ്രാര്‍ഥനയില്‍ ജീവിച്ച്.പുഞ്ചിരിയോടെ സിസിലി യാത്രയായി.

വിശാലിന്റെ മണവാട്ടിയായി വരലക്ഷ്മി ശരത് കുമാര്‍?

നഗ്നഫോട്ടോകള്‍ വൈറൽ ആയി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പ്രവാസിയുടെ വീട്ടില്‍വച്ച് യുവാവിനെ കൊലപ്പെടുത്തിയ നാലു ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Read more topics: Sister, Cecilia, cancer, death, smile
English summary
Nun Dies with Beautiful Smile and Leaves a Message-sister cecilia
topbanner

More News from this section

Subscribe by Email