Wednesday November 21st, 2018 - 1:28:pm
topbanner

ബലാത്സംഗ ഇരയെ വിവാഹകഴിക്കാമെന്ന വിവാദ ബില്‍ തുര്‍ക്കി പിന്‍വലിച്ചു

RAJANI
ബലാത്സംഗ ഇരയെ വിവാഹകഴിക്കാമെന്ന വിവാദ ബില്‍ തുര്‍ക്കി പിന്‍വലിച്ചു

അങ്കാറ: ബാലവിവാഹത്തെയും മാനഭംഗത്തെയും ന്യായീകരിക്കുന്നുവെന്ന് ആരോപണം നേരിട്ട വിവാദ ബില്‍ തുര്‍ക്കി സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇരകളെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്ന ബില്‍.

പ്രതിപക്ഷ കക്ഷികളുടെ രൂക്ഷമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ബില്‍ പിന്‍വലിച്ചത്. നിയമം പാസാക്കുന്നതിനായി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ വോട്ടാനിടരിക്കയാണ് വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിനിടയിലാണ് വിചിത്രമായൊരു ബില്ലുമായി തുര്‍ക്കി ലോകശ്രദ്ധ നേടിയത്.ബലാത്സംഗത്തിനെതിരായ നിയമങ്ങള്‍ ലഘൂകരിക്കുമ്പോള്‍ അത് ശൈശവ വിവാഹവും പീഡനവും വര്‍ധിപ്പിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

Read more topics: RAPED, VICTIM, MARRIED, BILL
English summary
RAPED VICTIM MARRIED BILL
topbanner

More News from this section

Subscribe by Email