topbanner
Saturday July 29th, 2017 - 5:23:pm
topbanner

വിവാഹിതരെ പുരോഹിതരായി നിയമിക്കുന്നത് പരിഗണിക്കണം: മാര്‍പ്പാപ്പ

NewsDeskSKR
വിവാഹിതരെ പുരോഹിതരായി നിയമിക്കുന്നത് പരിഗണിക്കണം: മാര്‍പ്പാപ്പ


വിവാഹിതരായ പുരുഷന്മാരെ പുരോഹിതരായി നിയമിക്കുന്നത് പരിഗണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലോകത്തെ പല പ്രദേശങ്ങളിലും പുരോഹിതന്മാരുടെ എണ്ണക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തന്റെ അഭിപ്രായവുമായി മാര്‍പ്പാപ്പ രംഗത്ത് വന്നിരിക്കുന്നത്. ലറ്റിന്‍ അമേരിക്കയിലെ ഒറ്റപ്പെട്ട പലയിടങ്ങളിലും 10,000 വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ എന്ന കണക്കിലാണ് നിലവില്‍ പള്ളികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരെ വിവാഹിതരാണെങ്കിലും പൗരോഹിത്യവൃത്തിയിലേയ്ക്ക് പരിഗണിക്കണമെന്നാണ് പോപ്പ് പറഞ്ഞത്. അതേസമയം പോപ്പിന്റെ അഭിപ്രായം യാഥാസ്ഥിതിക ക്രിസ്ത്യാനികളില്‍ നിന്നും വലിയ വിമര്‍ശനം നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്. നേരത്തെ വിവാഹമോചിതര്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവര്‍ക്ക് അനുകൂലമായി മാര്‍പ്പാപ്പ സംസാരിച്ചപ്പോള്‍ യാഥാസ്ഥിതികര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Read more topics: Pope Francis, Catholic Church
English summary
Pope Francis supports married men as priests.
topbanner topbanner

More News from this section

Subscribe by Email