topbanner
Sunday June 25th, 2017 - 4:00:pm
topbanner

രക്തം കുടിക്കുന്നത് പതിവാക്കിയ 19കാരി കാമുകനെ കുത്തിപരിക്കേല്‍പ്പിച്ചു

NewsDesk
രക്തം കുടിക്കുന്നത് പതിവാക്കിയ 19കാരി കാമുകനെ കുത്തിപരിക്കേല്‍പ്പിച്ചു

കാന്‍സാസ് സിറ്റി: രക്തരക്ഷസുകളെ കുറിച്ച്‌ സംസാരിക്കുന്നതിനിടയില്‍ ലഹരിക്ക് അടിമയായ കാമുകനെ കൊണ്ട് തന്റെ കൈകള്‍ മുറിക്കാനും രക്തം കുടിക്കാനും അനുവദിക്കുകയും ചെയ്ത യുവതി, വാക്കു തര്‍ക്കത്തിനിടയില്‍ കാമുകനെ കുത്തിപരിക്കേല്‍പ്പിച്ചു. 19കാരിയായ വിക്ടോറിയ വാനറ്ററാണ് കാമുകനെ കുത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ജയിലിലായിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 23നായിരുന്നു സംഭവം.

കാമുകന്റെ മുതുകിലും തോളിലുമാണ് വാനറ്റര്‍ കുത്തിയത്. വാക്കു തര്‍ക്കത്തിനിടയില്‍ കാമുകന്‍ വാനറ്ററിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് അയാളെ പ്രതി കുത്തിയത്. സ്ഥിരമായി താന്‍ സ്വന്തം ശരീരം മുറിച്ച്‌ രക്തം കുടിക്കാറുണ്ടെന്നും അങ്ങനെ ചെയ്താല്‍ തനിക്കൊരു പരമ്ബര കൊലയാളിയായി മാറാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും വാനറ്റര്‍ പറയുന്നു.

താന്‍ സമൂഹത്തിന് ഭീഷണിയാണെന്നും തന്റെ കാര്യം ഗൗരവമായി പരിഗണിക്കണമെന്നും വാനറ്റര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തോട് കൂടുതല്‍ സഹകരണം വാനറ്ററും കാമുകനും കാണിക്കുന്നില്ല. സ്വന്തമായി ഉണ്ടാക്കിയ മുറിവുകളാണ് തന്റെ ശരീരത്തുള്ളതെന്നാണ് കാമുകന്‍ പറയുന്നത്

Read more topics: drinking, woman, blood,
English summary
Police say man stabbed after drinking woman's blood
topbanner topbanner

More News from this section

Subscribe by Email